വാഷിങ്ടൺ
ബ്രിട്ടനും ഓസ്ട്രേലിയയുമായി ചേർന്ന് രൂപീകരിച്ച പുതിയ ചൈനാവിരുദ്ധ സഖ്യത്തിൽ ഇന്ത്യയും ജപ്പാനും വേണ്ടെന്ന് അമേരിക്ക. ചൈനയെ ലക്ഷ്യംവെച്ചുള്ള കൂട്ടായ്മയായ ക്വാഡില്‍ ഇന്ത്യയും ജപ്പാനമുണ്ട്. വെള്ളിയാഴ്ച ക്വാഡ് നേതൃയോഗം ചേരാനിരിക്കെയാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പിസാകി ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, പുതിയ സഖ്യം നയതന്ത്രബന്ധത്തിലുണ്ടാക്കിയ വിള്ളൽ പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ഫ്രാൻസും. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ആവശ്യപ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ അദ്ദേഹവുമായി ഫോണിൽ ചർച്ച നടത്തി. അമേരിക്കന്‍ സ്ഥാനപതിയെ തിരിച്ചുവിളിച്ച നടപടി പുനപരിശോധിക്കാന്‍ മാക്രോൺ സന്നദ്ധത അറിയിച്ചു.