ഐക്യരാഷ്ട്ര കേന്ദ്രം
മുൻകാലങ്ങളിലുണ്ടായിരുന്ന കാഴ്ചപ്പാട് നഷ്ടമായ ഐക്യരാഷ്ട്ര സംഘടന ‘വിരമിച്ച സൂപ്പർഹീറോ’യെ അനുസ്മരിപ്പിക്കുന്നെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി. കോവിഡ് വാക്സിൻ വിതരണംമുതൽ കാലാവസ്ഥാ വ്യതിയാനംവരെയുള്ള വിഷയങ്ങളിൽ സംഘടനയുടെ പരാജയം എണ്ണിപ്പറഞ്ഞായിരുന്നു പൊതുസഭയിൽ ബുധനാഴ്ചത്തെ സെലൻസ്കിയുടെ പ്രസംഗം. അംഗരാജ്യങ്ങൾ ഒരേ തോണിയിലെ യാത്രക്കാരാണെങ്കിലും അപകടവേളയിൽ രക്ഷാ ബോട്ടിൽ കയറാനുള്ള അനുമതി ധനികരാജ്യങ്ങൾക്ക് മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.