റാഞ്ചി> ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയെ മനഃപൂര്‍വ്വം വാഹനം ഇടിപ്പിച്ച് കൊന്നതാണെന്ന് സിബിഐ. കേസില്‍ സിബിഐ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
പ്രാഥമിക പരിശോധനയിലും കുറ്റകൃത്യം പുനരാവിഷ്ക്കരിച്ചതില്‍ നിന്നും മനപൂര്‍വം വാഹനം ഇടിച്ചതാണെന്ന് വ്യക്തമാവുകയായിരുന്നു.ഫോറന്‍സിക് റിപ്പോര്‍ട്ടും ലഭ്യമായ തെളിവുകളും കൂട്ടിയിണക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. നാല് ടീമുകളായി ചേര്‍ന്നാണ് ഫോറന്‍സിക് തെളിവുകള്‍ പരിശോധിക്കുന്നതെന്നും സിബിഐ കോടതിയില്‍ നിലപാടറിയിച്ചു.
പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിച്ചെന്ന് സിബിഐ പറഞ്ഞു.ധന്‍ബാദ് ജില്ലാ കോടതിക്ക് സമീപം രണ്‍ധീര്‍ വര്‍മ ചൗക്കില്‍ വെച്ചാണ് ജില്ലാ ജഡ്ജിയായ ഉത്തം ആനന്ദ് വാഹനമിടിച്ച് മരിച്ചത്