ന്യൂയോര്ക്ക്
യുഎന് സമ്മേളനത്തില് കശ്മീർ വിഷയം ചർച്ചയാക്കി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്ദോഗൻ. കഴിഞ്ഞവർഷവും ഇതേ വിഷയം തുർക്കി പൊതുസഭയിൽ ഉന്നയിച്ചിരുന്നു. ഇന്ത്യ –-പാകിസ്ഥാന് പ്രശ്നം യുഎൻ ചട്ടക്കൂടിനുള്ളിൽ പരിഹരിക്കപ്പെടണമെന്നും ഇതിനായി 74 വർഷമായി സ്വീകരിച്ചുപോരുന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും എര്ദോഗൻ പറഞ്ഞു. ഉയിഗർ, രോഹിൻഗ്യൻ മുസ്ലിങ്ങളെക്കുറിച്ചും എർദോഗൻ സംസാരിച്ചു.
കശ്മീര് വിഷയത്തിലുള്ള എർദോഗന്റെ പരാമര്ശം അസ്വീകാര്യമാണെന്നും രാജ്യത്തിന്റെ പരമാധികാരം തുർക്കി മാനിക്കണമെന്നും ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു.