ശ്രീനഗർ
പാകിസ്ഥാനിൽനിന്ന് വൻ നുഴഞ്ഞുകയറ്റ ശ്രമമുണ്ടെന്ന സംശയത്തെ തുടർന്ന് ജമ്മു കശ്മീരിലെ ഉറി അതിർത്തിയിൽ കരസേന നടത്തുന്ന വ്യാപക തെരച്ചിൽ മൂന്നു ദിവസം പിന്നിട്ടു. മേഖലയിലെ ഇന്റർനെറ്റും ടെലിഫോൺ ബന്ധവും തിങ്കൾമുതൽ വിച്ഛേദിച്ചു. റിപ്പോർട്ടിന് വിശ്വാസ്യത നൽകുന്ന എന്തെങ്കിലും കണ്ടെത്തിയിട്ടുണ്ടോ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ഉറിയിൽ 2016 സെപ്തംബറിലുണ്ടായ ഭീകരാക്രമണ സമയത്ത് സംശയാസ്പദമായ നീക്കങ്ങളുണ്ടായ ഗോഹലൻ മേഖലയിലാണ് പുതിയ നീക്കങ്ങൾ സംശയിക്കുന്നത്.
ഇതിനിടെ, ബുദ്ഗാം ജില്ലയിലെ അതിസുരക്ഷാ മേഖലയായ ഗോഗോയിൽ ശ്രീനഗർ വിമാനത്താവളത്തിന് സമീപം സ്ഫോടകവസ്തു കണ്ടെത്തി സുരക്ഷാസേന നിർവീര്യമാക്കി.