തിരുവനന്തപുരം
ഒക്ടോബർ 18നു സംസ്ഥാനത്തെ എല്ലാ കോളേജിലും ക്ലാസുകൾ തുറക്കുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നു മന്ത്രി ആർ ബിന്ദു.
ഒക്ടോബർ നാലിനു അവസാനവർഷ ബിരുദ–-ബിരുദാനന്തര ക്ലാസുകൾ തുടങ്ങുമ്പോൾ പ്രായോഗിക വശങ്ങൾ മനസ്സിലാകും. വാക്സിനുമായി ബന്ധപ്പെട്ടു സ്ഥാപനതലത്തിൽ കണക്കെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിനേഷൻ ക്രമീകരണം നടത്താൻ സ്ഥാപന മേധാവികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ആലോചിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.