കാബൂൾ > അഫ്ഗാനിസ്ഥാനിലെ വിദ്യാർഥിനികൾക്കായി താലിബാൻ പുറത്തിറക്കിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ വ്യാപക പ്രതിഷേധം. ‘ഡു നോട്ട് ടച്ച് മൈ ക്ലോത്സ്’ (#DoNotTouchMyCloths), അഫ്ഗാൻ കൾച്ചർ (#AfghanCulture) എന്നീ ഹാഷ്ടാഗുകളിൽ പല നിറത്തിലുള്ള പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുനിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് ലോകത്താകമാനമുള്ള അഫ്ഗാൻ വനിതകൾ പ്രതിഷേധത്തിന്റെ ഭാഗമാകുന്നത്.
Afghan Women’s Online Campaign Against Taliban Dress Code: ‘Do Not Touch My Clothes’ https://t.co/OoCTYv5cd6#AfganistanWomen #AfghanWomen #DoNotTouchMyClothes #DoNotRecognizeTaliban #AfghanistanCulture pic.twitter.com/kDnYAvqQMk
— Natasha Fatah (@NatashaFatah) September 13, 2021
താലിബാൻ നിർബന്ധമാക്കിയ യാഥാസ്ഥിതിക വസ്ത്രധാരണ രീതി അഫ്ഗാന്റെ പരമ്പരാഗത വസ്ത്രധാരണ രീതിയിൽ നിന്ന് വിഭിന്നമാണെന്ന് തെളിയിക്കുകയാണ് വനിതകൾ. അധികാരത്തിലെത്തിയതിന് പിന്നാലെ സെപ്തംബർ 5ന് താലിബാന്റെ വിദ്യാഭ്യാസ മന്ത്രാലയം സ്വകാര്യ സർവകലാശാലകളിലെയും കോളേജുകളിലെയും വനിതാ വിദ്യാർഥികൾക്കായി പുറത്തിറക്കിയ ഉത്തരവാണ് ഇപ്പോൾ പ്രതിഷേധത്തിന് കാരണമാകുന്നത്.
This is Afghan culture. I am wearing a traditional Afghan dress. #AfghanistanCulture pic.twitter.com/DrRzgyXPvm
— Dr. Bahar Jalali (@RoxanaBahar1) September 12, 2021
ഉത്തരവ് പ്രകാരം വിദ്യാർഥിനികളും വനിതാ അധ്യാപകരും മറ്റ് ജീവനക്കാരികളും ശരീരം മുഴുവൻ മറയ്ക്കുന്ന തരത്തിലുള്ള അബായയോ നിഖാബോ ധരിക്കണം. ഇത് കറുത്ത നിറത്തിലുള്ളതാകണമെന്നും കയ്യുറകൾ വേണമെന്നും ഉത്തരവിൽ പറയുന്നു.
This is Afghan culture & how we dress! Anything less then this does not represent Afghan women!
And it is described as fundamental pillar of #Afghan Identity ! #AfghanistanCulture @RoxanaBahar1 pic.twitter.com/R6IifSrDQ8
— Wazhma.Sayel (@Sayel_D) September 12, 2021
അഫ്ഗാനിലെ അമേരിക്കൻ സർവകലാശാലയിലെ ചരിത്രാധ്യാപിക ഡോ. ബഹറാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്. ‘ഇതാണ് അഫ്ഗാൻ സംസ്കാരം. ഞാൻ അണിഞ്ഞിരിക്കുന്നതാണ് പരമ്പരാഗത അഫ്ഗാൻ വസ്ത്രം’ എന്ന അടിക്കുറിപ്പിനൊപ്പം തന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ബഹാർ ക്യാമ്പന് ആരംഭിച്ചത്. തുടർന്ന് ഇതിന് വലിയ സ്വീകാര്യത ലഭിക്കുകയായിരുന്നു.