ടൊറന്റോ> ക്യാനഡയില് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ മൂന്നാം തവണയും അധികാരത്തിലേയ്ക്കെന്ന് റിപ്പോര്ട്ട് . വാശിയേറിയ തിരഞ്ഞെടുപ്പാണ് നടന്നതെങ്കിലും ജസ്റ്റിന് ട്രൂഡോ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് രാജ്യാന്തര വാര്ത്താ ഏജന്സിയായ റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു. അതേസമയം, ലിബറല് പാര്ട്ടിക്ക് കേവല ഭൂരിപക്ഷം ലഭിച്ചില്ലെന്നാണ് റിപ്പോര്ട്ടുകള്. വരാനിരിക്കുന്നത് ശുഭകരമായ ദിവസങ്ങളെന്ന് ട്രൂഡോ പ്രതികരിച്ചു. കണ്സര്വേറ്റീവ് എറിന് ഒ ടൂളില്നിന്ന് കടുത്ത മത്സരം ട്രൂഡോ നേരിടുന്നു.
കനേഡിയന് പാര്ലമെന്റായ ഹൗസ് ഓഫ് കോമണ്സിലെ ആകെയുള്ള 338 സീറ്റുകളില് ജസ്റ്റിന് ട്രൂഡോയുടെ ലിബറല് പാര്ട്ടിക്ക് 157 സീറ്റുകളാണ് ലഭിച്ചത്. 123 സീറ്റുകളാണ് കണ്സര്വേറ്റീവ് പാര്ട്ടി നേടിയതെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്.തിങ്കളാഴ്ചയാണ് ക്യാനഡയില് തെരഞ്ഞെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം ലഭിക്കാന് 170 സീറ്റുകളാണ് ലഭിക്കേണ്ടത്.
സര്ക്കാരിന് രണ്ടുവര്ഷം കൂടി കാലാവധിയുള്ളപ്പോള് പെട്ടെന്ന് കഴിഞ്ഞ മാസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ ജനങ്ങളും എതിര് പാര്ടികളും ചോദ്യം ചെയ്തിരുന്നു