സമീപകാലത്ത് മീൻ വിൽക്കുന്ന സ്ത്രീകൾ നേരിട്ട ചില ദുരനുഭവങ്ങൾ കണക്കിലെടുത്താണ് ആലോചന നടക്കുന്നത്. കെഎസ്ആർടിസി ബസുകൾ മാലിന്യ നീക്കത്തിന് ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ യൂണിയനുകൾ പരാതി നൽകിയിട്ടില്ല. തദ്ദേശവകുപ്പ് നിലപാട് അറിയിച്ചാൽ പദ്ധതി ഉടൻ നടപ്പാക്കും. ഡ്രൈവർമാർ മാലിന്യം നീക്കേണ്ടതില്ലെന്നും അവർ വാഹനം ഓടിച്ചാൽ മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസി ബസുകൾ മാലിന്യ നീക്കത്തിനായി ഉപയോഗിക്കാള്ള നീക്കത്തിനെതിരായ യൂണിയനുകളുടെ പ്രതിഷേധം അറിയില്ല. ഏതെങ്കിലും തരത്തിലുള്ള തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ നീക്കം. സർക്കാർ തീരുമാനം അംഗീകരിക്കാൻ ജീവനക്കാരും യൂണിയനുകളും ബാധ്യസ്ഥരാണെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടി സിയുടെ പഴയ ബസുകളും ഡ്രൈവർമാരെയും തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യ സംഭരണത്തിനായി ഉപയോഗിച്ച് സ്ഥാപനത്തിന് കൂടുതൽ വരുമാനം നേടാമെന്ന ശുപാർശ വിവാദമായതോടെ പ്രതികരണവുമായി കെഎസ്ആർടിസി എം ഡി ബിജു പ്രഭാകർ രംഗത്തുവന്നിരുന്നു.
” കെഎസ്ആർടിസിയിൽ ഇപ്പോൾ ഡ്രൈവർമാർ കൂടുതലാണ്. ഇവരെ മാറ്റി നിർത്താൻ സർക്കാർ തീരുമാനിച്ചാൽ അതാകും നല്ലത്. കൂടുതലുള്ള ഡ്രൈവർമാർക്ക് ജോലി കൊടുക്കേണ്ടെങ്കിൽ ലേ ഓഫ് നൽകണം. അല്ലെങ്കിൽ സർക്കാർ പൂർണമായും അവരുടെ ശമ്പളം തരണം. തദ്ദേശ സ്ഥാപനങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ കെഎസ്ആർടിസി സ്ഥിരം ഡ്രൈവർമാർക്ക് താൽ പര്യമില്ലെങ്കിൽ എം പാനൽഡ് ആയിട്ടുള്ള ഒരുപാട് ആളുകളുണ്ട്. അവരെ ഉപയോഗിച്ച് ആ ജോലി ഏറ്റെടുക്കും” – എന്നും അദ്ദേഹം പറഞ്ഞു.
പഴയ വണ്ടികളാണ് ഉപയോഗിക്കുന്നത്. മാലിന്യം കോരുന്നതും മനുഷ്യരാണ്. അവരാരും മ്ലേച്ഛന്മാരൊന്നും അല്ല. വലിയ വാഹനം ഓടിക്കാൻ ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവരെയാണ് ആവശ്യം. വാഹനം ഓടിക്കാൻ മാത്രമാണ് ഇവരോട് ആവശ്യപ്പെടുന്നത്. മാലിന്യം കോരാനൊന്നും ആരോടും പറയുന്നില്ല. ഇത് ഏത് ജോലിക്കാണ് ഏതെങ്കിലും രീതിയിലുള്ള മാന്യതക്കുറവുള്ളതെന്നും കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ചോദിച്ചിരുന്നു. ബാക്കിയുള്ളവർ മോശക്കാരാണ് എന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കെഎസ്ആര്‍ടിസിയുടെ സ്ഥലം മദ്യവിൽപ്പന ശാലകള്‍ക്കായി നൽകുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു മുൻപ് പറഞ്ഞിരുന്നു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത വിധമാണ് മദ്യക്കടകള്‍ ക്രമീകരിക്കുന്നത്. ലേല നടപടികളിലൂടെ സ്ഥലമെടുത്ത് നിയമപരമായി മദ്യം വില്‍ക്കുന്നതിനെ ആര്‍ക്കും തടയാനാവില്ല. ടിക്കറ്റ് ഇതര വരുമാനത്തിനായി എല്ലാ വഴികളും കെഎസ്ആര്‍ടിസി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വിവാദം തുടരുന്നതിനാൽ സർക്കാർ തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഡിപ്പോകളുടെ കീഴിലുള്ള ഒഴിഞ്ഞ പ്രദേശത്ത് ബിവറേജസ് കോർപ്പറേഷൻ്റെ ഔട്ട് ലെറ്റുകൾ സ്ഥാപിക്കാമെന്ന നിർദേശം കെഎസ്ആര്‍ടിസിയാണ് മുന്നോട്ട് വെച്ചത്. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടറുടെ നിർദേശം ബിവറേജസ് കോർപറേഷൻ അതാത് ജില്ലകളിലെ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.