തിരൂർ: പൗര പ്രമുഖനും, വെട്ടം ഗ്രാമപഞ്ചായത്ത് മുൻഅംഗവും, വെട്ടത്തുകാവ് ക്ഷേത്ര കമ്മിറ്റി മുൻ പ്രസിഡന്റും, പി.ഡബ്ല്യു.ഡി. കോൺട്രാക്ടറും വെട്ടം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റുമായ കുറ്റിയിൽ കറപ്പൻ (85) അന്തരിച്ചു. തിരൂർ ശ്രീ നാരായണ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റും വെട്ടം പടിയംകുറ്റിയിൽ എ.യു.പി സ്കൂൾ മാനേജറുമാണ്. വെട്ടത്തെ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു.
ഭാര്യ: കാർത്യായനി മക്കൾ: പുഷ്പവല്ലി, കുറ്റിയിൽ ശിവദാസൻ (ബി.ഡി.ജെ.എസ്.ജില്ലാ പ്രസിഡന്റ്, എൻ.ഡി.എ. ജില്ലാ വൈസ് ചെയർമാൻ, എസ്.എൻ.ഡി.പി. യോഗം ഡയറക്ടർ), ശ്രീജ, ആനന്ദവല്ലി, ഷൈനി, ഷാബു, മരുമക്കൾ: ഗോപാലകൃഷ്ണൻ (കോഴിക്കോട്), ഗണേഷ് (ഷൊർണ്ണൂർ), സജീവ് (അങ്കമാലി), വികാസ് (കണ്ണൂർ), മായദേവി, ബിജി (അധ്യാപിക വെട്ടം പടിയംകുറ്റിയിൽ എ.യു.പി.സ്കൂൾ).