മോസ്കോ
റഷ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 99 ശതമാനം പോളിങ് ബൂത്തിലെയും ഫലം അറിവായപ്പോൾ വിജയമുറപ്പിച്ച് ഭരണകക്ഷി യുണൈറ്റഡ് റഷ്യ. മൂന്നിൽരണ്ട് ഭൂരിപക്ഷം നിലനിർത്തുമെന്നാണ് സൂചന. പാർലമെന്റായ ഡ്യൂമയിലേക്ക് 225 അംഗങ്ങൾ നേരിട്ട് മത്സരിക്കുകയും 225 പേരെ പാർടികളുടെ പട്ടികയ്ക്ക് ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുകയുമാണ്.
പട്ടിക അടിസ്ഥാനമാക്കിയുള്ള വോട്ടെടുപ്പിൽ യുണൈറ്റഡ് റഷ്യ 49.8 ശതമാനം വോട്ട് സ്വന്തമാക്കി. നേരിട്ട് മത്സരം നടന്ന 225ൽ 198 ഇടത്തും യുണൈറ്റഡ് റഷ്യ സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. ആകെയുള്ള 450ൽ 315 സീറ്റും തങ്ങൾ നേടുമെന്നാണ് പാർടിയുടെ അവകാശവാദം.