കിഗാലി
ഹോട്ടല് റുവാണ്ട എന്ന വിഖ്യാത അമേരിക്കന് ചിത്രത്തിന് പ്രചോദനമായ റുവാണ്ടന് രാഷ്ട്രീയ നേതാവ് പോള് റുസെസബാഗിനയെ ഭീകരബന്ധത്തിന് 25 വർഷം തടവ് വിധിച്ച് രാജ്യത്തെ കോടതി. നിയമവിരുദ്ധമായി സായുധസംഘമുണ്ടാക്കി, ഭീകരസംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കി തുടങ്ങിയ കുറ്റങ്ങളാണ് ശരിവച്ചത്.
കോടതി നടപടി തട്ടിപ്പാണെന്ന് ആരോപിച്ച പോള്, വിചാരണയ്ക്ക് ഹാജരായില്ല. റുവാണ്ടന് മൂവ്മെന്റ് ഓഫ് ഡെമോക്രാറ്റിക് ചെയ്ഞ്ച് എന്ന പ്രതിപക്ഷ പാര്ടി രൂപീകരിച്ച പോളിനെ ഒരു വര്ഷംമുമ്പാണ് വിദേശത്തുനിന്ന് അറസ്റ്റ് ചെയ്തത്. 1994ല് ടുട്സി വംശജര്ക്കെതിരെ വംശഹത്യ അരങ്ങേറിയപ്പോള് ആയിരത്തിലേറെ പേരെ താന് മാനേജരായ ഹോട്ടലില് അഭയം നല്കി രക്ഷിച്ചതിലൂടെയാണ് പോള് ശ്രദ്ധിക്കപ്പെട്ടത്. ഈ സംഭവമാണ് സിനിമയായത്.















