ന്യൂഡൽഹി
ഇന്ത്യയെ വാക്സിൻ കയറ്റുമതിക്ക് അമേരിക്ക നിർബന്ധിക്കുന്നത് ജനസംഖ്യയിൽ 56 ശതമാനത്തിനും രണ്ടു ഡോസും നല്കിയശേഷം. ക്വാഡ് കൂട്ടായ്മയിലെ നാല് രാജ്യങ്ങളിൽ വാക്സിനേഷനിൽ ഏറ്റവും പിന്നിൽ ഇന്ത്യ. ജനസംഖ്യയുടെ 15 ശതമാനത്തിനുമാത്രമാണ് ഇന്ത്യ രണ്ടുഡോസും നല്കിയത്. ജപ്പാന് 54 ശതമാനത്തിനും ഓസ്ട്രേലിയ 40 ശതമാനത്തിനും രണ്ടു ഡോസും നല്കി. ഇന്ത്യയിൽ 60.97 കോടി പേർ ഒരു ഡോസ് എടുത്തപ്പോൾ 20.75 കോടിക്ക് മാത്രമാണ് രണ്ടു ഡോസ് കിട്ടിയത്. ചൈനയിൽ 100 കോടി പേർ രണ്ടു ഡോസ് എടുത്തു. യുകെയിൽ 67 ശതമാനവും രണ്ടു ഡോസ് എടുത്തു.
എത്രയുംവേഗം പരമാവധി പേർക്ക് വാക്സിൻ നൽകിയില്ലെങ്കിൽ അതിമാരകമായ വൈറസ് വ്യതിയാനത്തിന് സാധ്യതയുണ്ടെന്ന് യുഎസ് വിദഗ്ധൻ ഡോ. ആന്തണി ഫൗച്ചിയെ പോലുള്ളവരുടെ മുന്നറിയിപ്പ് നിലനിൽക്കെയാണ് ഇന്ത്യ കയറ്റുമതിക്കൊരുങ്ങുന്നത്.