ന്യൂഡൽഹി
രാജ്യത്തെ 25 ഹൈക്കോടതികളിൽ നിലവില്‍ 465 ജഡ്ജിമാരുടെ ഒഴിവുണ്ടെന്ന് നിയമമന്ത്രാലയം. 281 സ്ഥിരം ജഡ്ജിമാരുടെയും 184 അഡീഷണൽ ജഡ്ജിമാരുടെയും ഒഴിവാണ് നികത്തേണ്ടത്. കേരളത്തിൽ 10 ഒഴിവുണ്ട്. ഹൈക്കോടതികളിലെ മൊത്തം ജഡ്ജിമാർ 1098. ഇതിൽ 829 സ്ഥിരം ജഡ്ജിമാരും 269 അഡീഷണൽ ജഡ്ജിമാരുമാണ്. സെപ്തംബർ ഒന്നുവരെയുള്ള കണക്ക് പ്രകാരം 548 സ്ഥിരം ജഡ്ജിമാരും 85 അഡീഷണൽ ജഡ്ജിമാരും പ്രവർത്തിക്കുന്നു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എൻ വി രമണ അധികാരമേറ്റശേഷം ഒഴിവുകൾ നികത്താനുള്ള നടപടി വേഗത്തിലാക്കി. ആഗസ്ത് എട്ടിനും സെപ്തംബർ ഒന്നിനും ഇടയില്‍ ഹൈക്കോടതികൾ നൽകിയ നൂറിലധികം ശുപാർശ കൊളീജിയം പരിശോധിച്ച് 12 ഒഴിവിലേക്ക് 68 പേര് കേന്ദ്രത്തിന് കൈമാറി. എന്നാല്‍, കേന്ദ്രം ഇനിയും നിയമന ഉത്തരവ് ഇറക്കിയിട്ടില്ല.