IPL 2021 RCB vs KKR: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തിൽ ടോസ് നേടിയ ബാംഗ്ലൂർ ബാറ്റിങ് തിരഞ്ഞെടുത്തു.
പോയിന്റ് പട്ടികയില്‍ ബാംഗ്ലൂര്‍ മൂന്നാമതും കൊല്‍ക്കത്ത ഏഴാമതുമാണ്. അതിനാല്‍ തന്നെ കെകെആറിന് പ്ലെ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തുന്നതിന് ജയം അനിവാര്യമാണ്. അബുദാബി ഷെയ്ഖ് സായദ് മൈതാനത്താണ് മത്സരം.
ഐപിഎല്‍ നീട്ടി വച്ചതോടെ ഏറ്റവും അധികം താരങ്ങളുടെ സേവനം നഷ്ടമായ ടീമാണ് ബാംഗ്ലൂര്‍. വാഷിങ്ടണ്‍ സുന്ദര്‍, ഡാനിയല്‍ സാംസ്, ആദം സാംപ, കെയിന്‍ റിച്ചാര്‍ഡ്സണ്‍, ഫിന്‍ അലന്‍ എന്നിവര്‍ ഈ സീസണില്ല. പകരക്കാരായി ആകാശ് ദീപ്, ദുഷ്മന്ത ചമീര, വനിന്ദു ഹസരങ്ക, ജോര്‍ജേ ഗാര്‍ട്ടണ്‍, ടിം ഡേവിഡ് എന്നിവര്‍ ടീമിലെത്തി.
വിരാട് കോഹ്ലി, എബി ഡീവില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെല്‍, ദേവദത്ത് പടിക്കല്‍ എന്നിവര്‍ക്കൊപ്പം വനിന്ദു ഹസരങ്ക, ജോര്‍ജേ ഗാര്‍ട്ടണ്‍, ടിം ഡേവിഡ് ത്രയം കൂടിയെത്തുമ്പോള്‍ ബാംഗ്ലൂര്‍ ബാറ്റിങ് നിര കൂടുതല്‍ ശക്തമാകുന്നു. കോവിഡ് മുന്നണി പോരാളികള്‍ക്കുള്ള ആദര സൂചകമായി നില ജേഴ്സിയണിഞ്ഞാവും ആര്‍സിബി ഇന്ന് കളിക്കുക. അതിലുപരിയായി എല്ലാ കണ്ണുകളും നായക സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നു എന്ന് പ്രഖ്യാപിച്ച കോഹ്ലിയിലേക്കായിരിക്കും.
ബാറ്റിങ് ഓര്‍ഡറിലും പ്രകടനത്തിലും ആദ്യ ഘട്ടത്തില്‍ സ്ഥിരത പുലര്‍ത്താന്‍ കൊല്‍ക്കത്തക്ക് കഴിഞ്ഞിരുന്നില്ല. അവസാന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് ദയനീയമായ പരാജയപ്പെടുകയും ചെയ്തു. പാറ്റ് കമ്മിന്‍സിന് പകരം ടിം സൗത്തി ടീമിലെത്തിയിട്ടുണ്ട്. ആന്‍ഡ്രെ റസല്‍ ഫോമിലേക്ക് മടങ്ങിയെത്തേണ്ടതും കെകെആറിന് നിര്‍ണായകമാണ്.
When will Royal Challengers Bangalore vs Kolkata Knight Riders match start? ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരം എപ്പോഴാണ് ആരംഭിക്കുന്നത്?
ഇന്ത്യന്‍ സമയം രാത്രി 7.30 ന് മത്സരം ആരംഭിക്കും. അബുദാബിയിലെ ഷെയ്ഖ് സായദ് സ്റ്റേഡിയത്തില്‍ വച്ചാണ് കളി.
Which TV channels will broadcast Royal Challengers Bangalore vs Kolkata Knight Riders match live? ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണം എങ്ങനെ കാണാം?
സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ തത്സമയ സംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ്.
How to watch the live streaming of the Royal Challengers Bangalore vs Kolkata Knight Riders match? ബാംഗ്ലൂര്‍-കൊല്‍ക്കത്ത മത്സരത്തിന്റെ ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?
ഹോട്ട് സ്റ്റാര്‍ ആപ്ലിക്കേഷനില്‍ ഐപിഎല്‍ മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ് കാണാവുന്നതാണ്.
Also Read: IPL 2021, CSK vs MI: മുംബൈക്കെതിരെ ചെന്നൈക്ക് 20 റൺസ് വിജയം
The post IPL 2021 RCB vs KKR: ടോസ് ബാംഗ്ലൂരിന്; ബാറ്റിങ് തിരഞ്ഞെടുത്തു appeared first on Indian Express Malayalam.