അബുദാബി
വിരാട് കോഹ്-ലി ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റൻ സ്ഥാനവുമൊഴിയുന്നു. ഈ സീസണിൽ നയിക്കും. അടുത്ത സീസൺ മുതൽ കളിക്കാരനായി തുടരുമെന്ന് കോഹ്-ലി ട്വിറ്ററിലൂടെ അറിയിച്ചു. വിരമിക്കുംവരെ ബാംഗ്ലൂർ കളിക്കാരനായിരിക്കുമെന്നും കോഹ്-ലി കുറിച്ചു.
ഇന്ത്യൻ ട്വന്റി–20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തും തുടരില്ലെന്ന് കോഹ്-ലി അറിയിച്ചിരുന്നു. ഒക്ടോബറിൽ നടക്കുന്ന ട്വന്റ-–20 ലോകകപ്പിനുശേഷം സ്ഥാനമൊഴിയും.
2011 മുതൽ ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റനാണ് കോഹ്-ലി. ടീമിന് കിരീടം നൽകാൻ കഴിഞ്ഞിട്ടില്ല. ജോലിഭാരം കൂടുന്നതിനാലാണ് ക്യാപ്റ്റൻ സ്ഥാനത്ത് മാറുന്നതെന്ന് കോഹ്-ലി വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ഏകദിന, ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി തുടരും.
ഐപിഎലിൽ കോഹ്-ലിയുടെ നേതൃത്വത്തിൽ ബാംഗ്ലൂർ ഇന്ന് കൊൽക്കത്ത നെെറ്റ് റൈഡേഴ്സിനെതിരെ ബാംഗ്ലൂർ ടീം ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ഏഴ് മത്സരം പൂർത്തിയായപ്പോൾ പോയിന്റ് പട്ടികയിൽ മൂന്നാമതാണ് ബാംഗ്ലൂർ.