ചെന്നൈ
തന്റെ പേര് ഉപയോഗിച്ച് യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ട് തമിഴ് സൂപ്പര്‍താരം വിജയ് അച്ഛനമ്മമാർക്കെതിരെ കോടതിയിൽ. അച്ഛന് എസ് എ ചന്ദ്രശേഖര്‍, അമ്മ ശോഭ ശേഖര്‍, അരാധകസംഘടനയായ വിജയ് മക്കള്‍ ഇയക്കം ഭാരവാഹികള്‍ അടക്കം 11 പേര്‍ക്കെതിരെയാണ് സിറ്റി കോടതിയിൽ ഹർജി നൽകിയത്. വിജയ് മക്കള്‍ ഇയക്കം രാഷ്ട്രീയപാര്ടിയാക്കാന് എസ് എ ചന്ദ്രശേഖര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതായി കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ടുണ്ടായിരുന്നു. അടുത്തമാസം തമിഴ്നാട്ടില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് താരം കോടതിയിലെത്തിയത്. പാര്‍ടി രൂപീകരിക്കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും പിതാവിന്റെ രാഷ്ട്രീയനിലപാടുകള്‍ക്ക് താനുമായി ബന്ധമില്ലെന്നും വിജയ് മുമ്പ് പ്രസ്താവന ഇറക്കിയിട്ടുണ്ട്. കേസ് 27ന് പരിഗണിക്കും.