പുരി
ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പുരാവസ്തു ഗവേഷകരുടെ നേതൃത്വത്തിൽ നിധി തെരച്ചില് ഊര്ജ്ജിതം. ക്ഷേത്രത്തിന്റെ തെക്കുകിഴക്ക് സ്ഥിതിചെയ്യുന്ന എമാർ മഠത്തിലാണ് തെരച്ചിൽ.
വിലപിടിപ്പുള്ള വസ്തുക്കളുടെ ശേഖരം ഇവിടെ കുഴിച്ചിട്ടിട്ടുണ്ടെന്ന് മഠം അധികാരികളും ചരിത്രകാരന്മാരും സംശയിക്കുന്നു. മഠം പൂജാരി നാരായൺ രാമാനുജ് ദാസിന്റെ അഭ്യർഥനയിലാണ് നടപടി. മെറ്റൽ ഡിറ്റക്ടറും മറ്റ് സംവിധാനങ്ങളുമായാണ് തെരച്ചിൽ. മുമ്പ് രണ്ട് തവണ ഇവിടെ നിധിശേഖരം കണ്ടെടുത്തിരുന്നു. 2011ൽ 90 കോടി രൂപ വിലയുള്ള 18 ടൺ വരുന്ന 522 വെള്ളിലോഹക്കട്ടി കണ്ടെത്തി. ഏപ്രിലിൽ, 35 കിലോ ഭാരമുള്ള 45 വെള്ളിലോഹക്കട്ടി കിട്ടി.