മനാമ > ഇന്ത്യന്‍ സ്‌കൂള്‍ സിബിഎസ്ഇ പത്ത്, 12 ക്ലാസ് ടോപ്പര്‍മാരെ അവാര്‍ഡ് നല്‍കി ആദരിച്ചു. ഇസ ടൗണ്‍ കാമ്പസില്‍ നടന്ന വെര്‍ച്വല്‍ അക്കാദമിക് അവാര്‍ഡ് ദാന ചടങ്ങില്‍ ഉന്നത വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ കോവിഡ് 19 മുന്‍കരുതലുകള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവ മുഖ്യാതിഥിയായി.
ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി രവി കുമാര്‍ ജെയിന്‍, സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍, സെക്രട്ടറി സജി ആന്റണി, വൈസ് ചെയര്‍മാന്‍ ജയഫര്‍ മൈദാനി, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സ്‌കൂള്‍ ഭരണസമിതി അംഗങ്ങളായ മുഹമ്മദ് ഖുര്‍ഷീദ് ആലം, ബിനു മണ്ണില്‍ വര്‍ഗീസ്, പ്രേമലത എന്‍എസ്, രാജേഷ് നമ്പ്യാര്‍, സജി ജോര്‍ജ്, മുഹമ്മദ് നയാസ് ഉല്ല, സ്റ്റാഫ് പ്രതിനിധി ജോണ്‍സണ്‍ കെ ദേവസ്സി , കമ്മ്യൂണിറ്റി നേതാക്കളായ പി എം വിപിന്‍, മുഹമ്മദ് ഹുസൈന്‍ മലിം, വൈസ് പ്രിന്‍സിപ്പല്‍മാര്‍, വകുപ്പ് മേധാവികള്‍, പ്രധാന അധ്യാപകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പന്ത്രണ്ടാം ക്ലാസ് സ്‌കൂള്‍ ടോപ്പര്‍മാരായ ആരോണ്‍ ഡൊമിനിക് ഡികോസ്റ്റ (99%), ആദിത്യ സിംഗ് (99%), മേഘന ഗുപ്ത (98.4%), നിപുണ അശോക് (97.2%), ദേവദേവ് സുജിത്ത് കൂട്ടാല (97.2%), പത്താം ക്ലാസ് സ്‌കൂള്‍ ടോപ്പര്‍മാരായ ഗുഗന്‍ മേട്ടുപ്പാളയം ശ്രീധര്‍ (98.8%), വീണ കിഴക്കേതില്‍ (98.6%), മാനസ മോഹന്‍ (97.6%), ഹിമ പ്രശോഭ് (97.6%) എന്നിവരാണ് സ്വര്‍ണ്ണ മെഡല്‍ നേടിയത്.
ഇന്ത്യന്‍ സ്‌കൂളിന്റെ മികച്ച പ്രകടനത്തെ ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ പിയൂഷ് ശ്രീവാസ്തവ അഭിനന്ദിക്കുകയും കോവിഡ് 19 ന്റെ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തെയും അര്‍പ്പണബോധത്തെയും പ്രകീര്‍ത്തിക്കുകയും ചെയ്തു. സ്‌കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ അക്കാദമിക് ടീമിന്റെ കൂട്ടായ പരിശ്രമങ്ങള്‍ വിദ്യാര്‍ത്ഥികളുടെ എക്കാലത്തെയും മികച്ച അക്കാദമിക് പ്രകടനത്തിന് കാരണമായാതായി വ്യക്തമാക്കി.