ന്യൂഡൽഹി
രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞു തുടങ്ങിയ സാഹചര്യത്തിൽ വിദേശ വിനോദസഞ്ചാരികൾക്ക് പ്രവേശനാനുമതി നൽകാൻ കേന്ദ്രം ആലോചിക്കുന്നു. അടച്ചിടലിനെ തുടർന്ന് പ്രതിസന്ധിയിലായ വിനോദസഞ്ചാരം, ഹോട്ടൽ, വ്യോമയാനം എന്നീ മേഖലകൾക്ക് ഉണർവ് പകരുകയാണ് ലക്ഷ്യം. ആദ്യത്തെ അഞ്ചുലക്ഷം ടൂറിസ്റ്റ് വിസകൾ സൗജന്യമായി നൽകാനും ആലോചനയുണ്ട്. 2022 മാർച്ച് 31 വരെയാകും സൗജന്യ വിസ.
പ്രഖ്യാപനം 10 ദിവസത്തിനകമുണ്ടാകും. സൗജന്യ വിസ അനുവദിക്കുന്നതിലൂടെ നൂറ് കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകും. ടൂറിസം വിസയ്ക്ക് മാസം ശരാശരി 25 ഡോളറും മൾട്ടി എൻട്രി വിസയ്ക്ക് വർഷം നാൽപ്പത് ഡോളറുമാണ് നിരക്ക്. കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിൽ ഒക്ടോബർ ആറിന് തീരുമാനമായേക്കും.