രണ്ടാം സമ്മാനമായി ആറ് പേർക്ക് ഒരു കോടി രൂപ വീതവും12 പേർക്ക് പത്ത് ലക്ഷം രൂപയും അഞ്ച് ലക്ഷം വീതം 12 പേർക്കും ലഭ്യമാകും. ഒരു ലക്ഷം വീതം 108 പേർക്ക് തുടങ്ങി ആകെ 54 കോടി ഏഴ് ലക്ഷം രൂപ സമ്മനമായും ആറ് കോടി 48 ലക്ഷം രൂപ ഏജറ്റ് പ്രൈസായും വിതരണം ചെയ്യും.
300 രൂപയാണ് ടിക്കറ്റ് വില. കൊവിഡ്-19 നിയന്ത്രണങ്ങൾ തുടർന്നിട്ടും ഇത്തവണ അച്ചടിച്ച മുഴുവൻ ടിക്കറ്റും വിറ്റുവെന്ന പ്രത്യേകതയുമുണ്ട്. 54 ലക്ഷം ടിക്കറ്റുകളാണ് വിപണിയിൽ ഇറക്കിയത്. ടിക്കറ്റ് വരുമാനത്തിൽ 126 കോടി 56 ലക്ഷം രൂപ സർക്കാരിന് വരുമാനമായി ലഭിച്ചു. സമ്മാന – കമ്മീഷൻ ചെലവുകൾക്ക് ശേഷം 30 കോടി 54 ലക്ഷം രൂപ സർക്കാരിന് ലാഭമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. മുന്‍ വര്‍ഷം 44 ലക്ഷം ടിക്കറ്റുകളാണ് വിറ്റവിച്ചത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ ഫലം ലഭ്യമാകും.