Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

തമ്മിലടിച്ച് തകര്‍ന്ന് കോണ്‍​ഗ്രസ്; നേതൃത്വം ദുര്‍ബലം

by News Desk
September 19, 2021
in INDIA
0
തമ്മിലടിച്ച്-തകര്‍ന്ന്-കോണ്‍​ഗ്രസ്;-നേതൃത്വം-ദുര്‍ബലം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി > കേന്ദ്രനേതൃത്വം ദുർബലമായതോടെ സംസ്ഥാനങ്ങളിൽ കോൺഗ്രസ് തമ്മിലടിച്ച് നശിക്കുന്നതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് പഞ്ചാബ്. കോൺഗ്രസ് ഭരണത്തിലുള്ള രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലും ഭരണത്തിലില്ലാത്ത കേരളം, കർണാടകം എന്നിവിടങ്ങളിലും ചേരിപ്പോര് രൂക്ഷം.

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് നാഥനില്ലാ കളരിയായി. രണ്ടരവർഷമായി മുഴുവൻസമയ അധ്യക്ഷനില്ല. അസുഖബാധിതയായ സോണിയ ഗാന്ധി ഇടക്കാല അധ്യക്ഷയായി ഉന്തിത്തള്ളി നീക്കുകയാണ്. ഔദ്യോഗികമായി ഒരു സ്ഥാനവുമില്ലെങ്കിലും അവസാന വാക്കായ രാഹുൽ നിർണായക ഘട്ടങ്ങളിൽ തീരുമാനമെടുക്കാതെ ഒഴിഞ്ഞുമാറുകയുമാണ്.

കർണാടകവും മധ്യപ്രദേശുമടക്കം പല സംസ്ഥാനങ്ങളിലും ഭരണം നഷ്ടപ്പെടാൻ നേതൃത്വമില്ലായ്മ കാരണമായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോ കേരളത്തിലെ ഗ്രൂപ്പുകളിയിലാണ് താൽപ്പര്യം. ഒരുകാലത്ത് കോൺഗ്രസ് ശക്തമായിരുന്ന ഹിന്ദി ഹൃദയഭൂമിയിലെ അതിവേഗം മാറുന്ന രാഷ്ട്രീയകാലാവസ്ഥ വേണുഗോപാലിനെപ്പോലുള്ള ദുർബല നേതാക്കൾക്ക് തിരിച്ചറിയാനാകുന്നില്ല. അധികാരാധിപത്യവും പണാധിപത്യവും ഒരേപോലെ കൈയാളുന്ന സംഘപരിവാറിന് ഇത് അനുകൂല സാഹചര്യമൊരുക്കുന്നു. എഎപിപോലുള്ള രാഷ്ട്രീയപാർടികൾ ഗുജറാത്തിലും പഞ്ചാബിലും മറ്റും കോൺഗ്രസ് ശൂന്യമാക്കിയ പ്രതിപക്ഷസ്ഥാനത്തേക്ക് കടന്നുകയറുന്നു.

പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പുവരെ നേതൃമാറ്റമില്ലെന്ന് അഴ്ചകൾക്കുമുമ്പ് വ്യക്തമാക്കിയ ഹൈക്കമാൻഡ്, ഗ്രൂപ്പുപോര് തുടരാൻ സിദ്ദു വിഭാഗത്തിന് മൗനാനുവാദം നൽകി.

അഞ്ചു പതിറ്റാണ്ടിന്റെ കോൺഗ്രസ് പാരമ്പര്യമുള്ള, ഒമ്പതരവർഷം മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിനേക്കാൾ മുൻ ബിജെപിക്കാരനായ സിദ്ദു ഹൈക്കമാൻഡിന് വളരെവേഗം പ്രിയപ്പെട്ടവനായി. അകാലിദൾ ദുർബലമായി തുടരുന്നതിനാൽ അധികാരം നിലനിർത്താനാകുമെന്ന നിലയിൽനിന്നാണ് കോൺഗ്രസ് അതിവേഗം പഞ്ചാബിൽ നാശത്തിലേക്ക് നീങ്ങിയത്.

സോണിയയോട് പറഞ്ഞ് പടിയിറക്കം

ന്യൂഡൽഹി > ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടതോടെ അമരീന്ദർ സോണിയയെ വിളിച്ചാണ് രാജി തീരുമാനം അറിയിച്ചത്. ഖേദിക്കുന്നുവെന്നാണ് സോണിയ മറുപടി നൽകിയത്. നിയമസഭാ കക്ഷി യോഗത്തിനുമുമ്പായി അമരീന്ദർ ഭാര്യ പ്രണീത് കൗറിനൊപ്പം രാജ്ഭവനിലെത്തി രാജിക്കത്ത് നൽകിത്.

പിന്നീടാണ് മാധ്യമങ്ങളിലൂടെ പിസിസി അധ്യക്ഷൻ സിദ്ദുവിനെതിരെ ആഞ്ഞടിച്ചത്. സിദ്ദു പാക് പ്രധാനമന്ത്രി ഇമ്രാന്റെ സുഹൃത്താണ്. പാക് കരസേനാ മേധാവിയുമായി ബന്ധമുണ്ട്. മന്ത്രിയെന്ന നിലയിൽ പൂർണ പരാജയമായിരുന്നു. മൂന്നുവട്ടം താൻ അപമാനിക്കപ്പെട്ടു. കോൺഗ്രസിന് വിശ്വാസമുള്ളവരെ തീരുമാനിക്കാമെന്നും- അമരീന്ദർ പറഞ്ഞു.

സിദ്ദു വിഭാഗവുമായി മാസങ്ങൾനീണ്ട ശീതയുദ്ധത്തിനുശേഷമാണ് അമരീന്ദറിന്റെ രാജി. ഗ്രൂപ്പുവഴക്ക് തണുപ്പിക്കാൻ ജൂലൈയിൽ സിദ്ദുവിനെ പിസിസി പ്രസിഡന്റായി നിയമിച്ചിരുന്നു.

ശേഷവും തമ്മിലടി തുടർന്നു. 2002 മുതൽ 2007 വരെ അമരീന്ദർ മുഖ്യമന്ത്രിയായിരുന്നു. 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് 2017ൽ അധികാരത്തിൽ തിരിച്ചെത്തിയപ്പോഴും അമരീന്ദർതന്നെ മുഖ്യമന്ത്രിയായി.

ബിജെപിയിൽനിന്ന് കൂറുമാറി സിദ്ദു എത്തിയതുമുതലാണ് ഗ്രൂപ്പുകളി തുടങ്ങിയത്.

Previous Post

പെട്രോളിന്‌ ജിഎസ്‌ടി: കേന്ദ്രത്തെ എതിർത്ത്‌ ബിജെപി സംസ്ഥാനങ്ങളും

Next Post

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽഹബ്ബ്‌ തുറന്നു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
109
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
ദക്ഷിണേഷ്യയിലെ-ഏറ്റവും-വലിയ-ഡിജിറ്റൽഹബ്ബ്‌-തുറന്നു

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റൽഹബ്ബ്‌ തുറന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.