ഇന്ത്യൻ ഫെഡറേഷൻ ഓഫ് വര്‍ക്കിങ് ജേണലിസ്റ്റ് സെക്രട്ടറി ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പക്ഷാഘാതം ബാധിച്ചതിനെ തുടർന്ന് കുറച്ചു വർഷങ്ങളായി പൊതുരംഗത്ത് സജീവമല്ലായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്ന് അദ്ദേഹം കുറച്ചു വർഷങ്ങളായി വീട്ടിൽ വിശ്രമത്തിലായിരുന്നു. കെഎം റോയിയുടെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
1961ലായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തന രംഗത്തെത്തിയത്. മത്തായി മാഞ്ഞൂരാൻ്റെ നിയന്ത്രണത്തിലുണ്ടായിരുന്ന കേരള പ്രകാശത്തിലടെയായിരുന്നു കെഎം റോയ് മാധ്യമപ്രവര്‍ത്തന രംഗത്തെത്തിയത്. പത്രത്തിലെ ലേഖനങ്ങള്‍ വലിയ ശ്രദ്ധ നേടിയതോടെ ദേശബന്ധു, കേരള ഭൂഷണം, ഇക്കണമിക് ടൈംസ്, ദി ഹിന്ദു എന്നീ ദിനപത്രങ്ങളിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചു. വാര്‍ത്താ ഏജൻസിയായ യുഎൻഐയിലും റിപ്പോര്‍ട്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മംഗളം വാരികയിൽ ഇരുളും വെളിച്ചവും എന്ന പേരിൽ അദ്ദേഹം എഴുതിയിരുന്ന പംക്തി രണ്ട് പതിറ്റാണ്ടോളം പ്രസിദ്ധീകരിച്ചിരുന്നു. ഇതു കൂടാതെ നിരവധി ആനുകാലികങ്ങളിലും അദ്ദേഹത്തിൻ്റെ കോളങ്ങൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് മംഗളം ദിനപത്രത്േതിൻ്റെ ജനറൽ എഡിറ്റര്‍ സ്ഥാനത്തെത്തിയ ശേഷമാണ് സജീവ പത്രപ്രവര്‍ത്തനത്തിൽ നിന്ന് അദ്ദേഹം വിരമിച്ചത്. എന്നാൽ ഇതിനു ശേഷവും അദ്ദേഹം പൊതുരംഗത്ത് ഇടപെടലുകൾ നടത്തിയിരുന്നു.
എറണാകുളം മഹാരാജാസ് കോളേജിൽ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു കെ എം റോയ് പൊതുരംഗത്തെത്തിയത്. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തന രംഗത്തേയ്ക്ക് തിരിയുകയും പിൽക്കാലത്ത് പ്രഭാഷകനായും കോളമിസ്റ്റായും പേരെടുക്കുകയും ചെയ്തു. മാധ്യമപ്രവര്‍ത്തക യൂണിയൻ രംഗത്തും കെ എം റോയ് സജീവമായിരുന്നു.
Also Read:
പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നേതാവുമായിരുന്ന മത്തായി മാഞ്ഞൂരാനായിരുന്നു കെഎം റോയിയുടെ മാര്‍ഗദര്‍ശി. മത്തായി മാഞ്ഞൂരാൻ്റെ പാര്‍ട്ടിയായിരുന്ന കെഎസ്പിയുടെ വിദ്യാര്‍ഥി നേതാവായിരുന്നു മഹാരാജാസ് കോളേജിലെ പഠനകാലത്ത് കെ എം റോയ്. എ കെ ആൻ്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിദ്യാര്‍ഥി രാഷ്ട്രീയരംഗത്തുണ്ടായിരുന്ന സമയത്തായിരുന്നു കെ എം റോയിയും പൊതുരംഗത്ത് പ്രവര്‍ത്തനം തുടങ്ങിയതെങ്കിലും തന്റെ വഴി മാധ്യമപ്രവര്‍ത്തനമാണെന്ന് അദ്ദേഹം തിരിച്ചറിയുകയായിരുന്നു.
Also Read:
മികച്ച അധ്യാപകനായി പേരെടുത്ത അദ്ദേഹം കേരള പ്രസ് അക്കാദമി അടക്കമുള്ള മാധ്യമ പഠന സ്ഥാപനങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. മത്തായി മാഞ്ഞൂരാൻ്റെ ജീവചരിത്രകാരനായ കെഎം റോയ് രണ്ട് യാത്രാവിവരണങ്ങളും മൂന്ന് നോവലുകളും രചിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന മാധ്യമപ്രവര്‍ത്തന രംഗത്തെ വിശിഷ്ഠ പുരസ്കാരമായ സ്വദേശാഭിമാനി – കേസരി അവാര്‍ഡ് ഉള്‍പ്പെടെയുള്ള അംഗീകാരങ്ങളും കെഎം റോയിയെ തേടിയെത്തിയിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്കാരം, മുട്ടത്തു വര്‍ക്കി പുരസ്കാരം തുടങ്ങിയവയും അദ്ദേഹം നേടിയിട്ടുണ്ട്.