കോഴിക്കോട് > ബിഷപ്പ് വിഷയത്തിൽ എരിതീയിൽ എണ്ണ ഒഴിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ലീഗ് നേതാവ് എം കെ മുനീർ. ഹരിതവിഷയം പാർട്ടി നേതൃത്വം ചർച്ച ചെയ്യുമെന്നാണ് കുഞ്ഞാലികുട്ടി പറഞ്ഞത്. 26ന് ചേരുന്ന ലീഗ് പ്രവർത്തക സമിതി യോഗം വിഷയം ചർച്ചചെയ്യും. പാർടി നേതൃത്വത്തെ കുറിച്ച് മോശമായ രീതിയിൽ പരാമർശങ്ങൾ വരുന്നത് ഗുണകരമല്ലെന്നും . ഹരിത വിഷയത്തിൽ പാർടിക്കൊപ്പമാണ് താനെന്നും മുനീർ പറഞ്ഞു.
പാലാ ബിഷപ്പിന്റെ പാണ്ഡിത്യത്തിൽ ഞങ്ങൾക്ക് വിശ്വാസ കുറവില്ല. പക്ഷേ, മറുവശത്ത് ഉള്ളവർ മണ്ടൻമാരാണെന്ന് മറ്റുള്ളവർ പ്രചരിപ്പിക്കാൻ പാടില്ല. ഇരുവിഭാഗത്തിലേയും മത പണ്ഡിതൻമാർ ഒരുമിച്ചിരുന്ന് ചർച്ച ചെയ്തു പ്രശ്നം പരിഹരിക്കുകയാണ് വേണ്ടത്.
യൂത്ത് ലീഗിൽ ഹരിത ഭാരവാഹികളെ ഉൾപ്പെടുത്തുന്ന കാര്യം ഇതു വരെ ചർച്ച ചെയ്തിട്ടില്ല. നീതി നിഷേധിക്കുന്ന പാർട്ടിയല്ല മുസ്ലീം ലീഗ് .പാർട്ടിയിലുള്ളവരെല്ലാം ബ്രിലന്റ് ആണെന്നും മുനീർ പറഞ്ഞു.