Also Read:
അഞ്ച്, ആറ് സെമസ്റ്ററുകളിലെ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്ററുകളിലെ പിജി ക്ലാസുകളുമാണ് ഒക്ടോബർ നാലിന് തുറക്കുക. പി ജി ക്ലാസുകൾ മുഴുവൻ വിദ്യാർത്ഥകളേയും ഉൾക്കൊള്ളിച്ചും ബിരുദ വിദ്യാർത്ഥികളെ 50 ശതമാനം ഒരു ബാച്ചായി പരിഗണിച്ച് ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളിൽ ബാച്ചുകളായി ദിവസേനയോ നടത്താമെന്ന് ഉത്തരവിൽ പറയുന്നു.
Also Read:
ക്ലാസുകളുടെ സമയം കോളേജുകൾക്ക് തീരുമാനിക്കാം. ശാസ്ത്ര വിഷയങ്ങളിൽ പ്രക്ടിക്കൾ ക്ലാസുകൾക്ക് പ്രാധാന്യം നൽകണം. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പായും പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
Also Read:
ഒന്നും രണ്ടും വർഷ വിദ്യാർത്ഥികളുടെ പഠനം ഓൺലൈനായി തുടരും. ഹോസ്റ്റലുകൾ, ലൈബ്രറികൾ, ലബോറട്ടറികൾ എന്നിവ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ച വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമാണ് കോളേജുകളിൽ പ്രവേശിക്കാനാകുക.