
കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തുമെന്നാണ് കത്തിൽ പറയുന്നത്. കൈപ്പടയിൽ എഴുതിയ കത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെയാണ് പരാമർശമുള്ളത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പി ടി തോമസ് എംഎൽഎ, ബെന്നി ബഹന്നാൻ എന്നിവർക്കെതിരെ രൂക്ഷമായ ഭാഷയിൽ അസഭ്യവർഷം നടത്തുന്നുണ്ട്.
യുഡിഎഫിലെ 41 എംഎൽഎമാർക്കും കത്തയച്ചിട്ടുണ്ടെന്നും ശേഷം അടുത്ത കത്തിൽ പറയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചിരിക്കുന്നത്. കത്തിൽ വെങ്ങോലയിലെ ഐഎസ് അംഗമാണെന്ന് വ്യക്തമാക്കുന്നുണ്ട്. വെങ്ങോല ചേലക്കുളത്തുള്ള ഒരു വിലാസം കത്തില്ല് വെച്ചിട്ടുണ്ടെങ്കിലും ഇത് നിലവിലുള്ള വിലാസമാണോ എന്ന് സ്ഥിരീകരികരിച്ചിട്ടില്ല.
പി ടി തോമസ് കാളപെറ്റെന്ന് പറഞ്ഞാൽ കയറെടുക്കുന്ന ആളാണെന്ന് കത്തിൽ പരിഹസിക്കുന്നുണ്ട്. തോമസ് വിചാരിച്ചാൽ ട്വൻ്റി ട്വൻ്റിയെ ഒന്നും ചെയ്യാൻ കഴിയില്ല. എൽദോസിനെ പെരുമ്പാവൂർ എംഎൽഎ ആയാണ് തെരഞ്ഞെടുത്തത്. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത് ട്വിൻ്റി ട്വിൻ്റി ആണ് ഭരിക്കുന്നത്. കിഴക്കമ്പലത്തെ കോൺഗ്രസ് പ്രവർത്തകരുടെ കൈയിലിരുപ്പ് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. കത്തിലെ കൈപ്പട കണ്ടെത്തി പ്രതിയെ പിടികൂടാൻ കഴിയുമെന്ന നിഗമനത്തിലാണ് പോലീസ്.















