കൊൽക്കത്ത
ഡ്യുറൻഡ് കപ്പ് ഫുട്ബോളിൽ നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്സിക്ക് ആദ്യജയം. ഗ്രൂപ്പ് ഡിയിൽ ഹെെദരാബാദ് എഫ്സിയെ ഒരുഗോളിന് തോൽപ്പിച്ച് ഗോകുലം നോക്കൗട്ട് സാധ്യത സജീവമാക്കി. റഹീം ഒസ്-മാനു ഗോളടിച്ചു. പത്തുപേരുമായാണ് കളി അവസാനിപ്പിച്ചത്. രണ്ട് മഞ്ഞക്കാർഡ് വാങ്ങിയ എമിൽ ബെന്നി രണ്ടാംപകുതിയുടെ തുടക്കത്തിൽ പുറത്തായി. 19ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ അസം റൈഫിളാണ് ഗോകുലത്തിന്റെ എതിരാളികൾ.















