പാലക്കാട്: പാലക്കാട് ആലത്തൂരിൽ ദേശീയപാതയിൽ ഡീസൽ ടാങ്ക് പൊട്ടിയതിനെത്തുടർന്ന് ലോറിക്കു തീപ്പിടിച്ചു. ഉടനെ തന്നെ നാട്ടുകാർ ഇടപെട്ട് തീ പടരുന്നത്തടഞ്ഞതിനാൽ വലിയ അപകടം ഒഴിവായി. വ്യാഴാഴ്ചവൈകീട്ടാണ് തീപ്പിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി തീ പൂർണമായും കെടുത്തി. പെരുമ്പാവൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് ചരക്കുമായി പോവുകയായിരുന്ന ലോറിയുടെ ഇന്ധനടാങ്ക് ആലത്തൂരിൽ വെച്ച് വലിയശബ്ദത്തോടെ പൊട്ടി തീപടരുകയായിരുന്നു.
സംഭവത്തിൽ ആളപായമില്ല. തീ പടരുന്നത് കണ്ട് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ഡീസൽ റോഡിൽ വ്യാപിച്ചു റോഡരികിലെ മരത്തിനും തീപിടിച്ചു. ദേശീയപാതയിൽ ഗതാഗത തടസ്സം നീക്കാനായി റോഡിനു നടുവിലുള്ള ലോറി ക്രെയിൻ ഉപയോഗിച്ചു മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Content Highlights: Truck went into flames after diesel tank bursts in palakkad