ന്യൂഡൽഹി> അഭിപ്രായങ്ങൾ തുറന്നുപറയാൻ ആമിർ ഖാനും ഷാരൂഖ് ഖാനും മടിക്കുന്നത് അവർക്ക് നഷ്ടപ്പെടാൻ ഒരുപാട് ഉള്ളതിനാലാണെന്നും തനിക്ക് അതില്ലെന്നും നടൻ നസീറുദ്ദീൻ ഷാ.
അവർക്ക് വ്യത്യസ്തമായ വലിയ താൽപ്പര്യങ്ങളുള്ളതും അവരെ വേഗത്തിൽ ഉന്നമിടുന്നതും പിന്മാറാൻ കാരണമാണ്. നേരിടേണ്ടിവരുന്ന അധിക്ഷേപങ്ങൾ അവർക്ക് താങ്ങാനാകാത്തതാണ്. അതുകൊണ്ടാണ് അവർ നിരുപദ്രവകരമായ പ്രസ്താവനകൾ നടത്തി സുരക്ഷിതമായി മാറിനിൽക്കുന്നത്.
സിനിമാമേഖലയ്ക്ക് സ്വതന്ത്രമായി നിൽക്കാൻ കഴിയുമെന്നും അതിനുള്ള ധൈര്യമുണ്ടാകട്ടെയെന്നും നസീറുദ്ദീൻ ഷാ പറഞ്ഞു. അഭിപ്രായങ്ങളുടെ പേരിൽ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.