ആലപ്പുഴ
കേരള കോൺഗ്രസിനെതിരായി സിപിഐ നടത്തിയ പരാമർശമെന്ന പേരിൽ പ്രചരിക്കുന്നത് മാധ്യമസൃഷ്ടി മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസിന് ജനകീയ അടിത്തറയില്ലെന്ന് പറഞ്ഞിട്ടില്ല. എൽഡിഎഫിലെ ഘടകകക്ഷി എന്ന നിലയിൽ പരിഗണന മാത്രമല്ല ബഹുമാനവും എല്ലാ കക്ഷികളും അവർക്ക് കൊടുക്കാറുണ്ട്. എൽഡി എഫിലെ രണ്ടാമത്തെ കക്ഷിയെ ചൊല്ലിയുള്ള വിവാദം ഉയർത്തുന്നവർ കണക്കിനെപറ്റി പ്രാഥമിക ബോധം ഇല്ലാത്തവരാണ്. സിപിഐക്ക് 17 ഉം കേരളാകോൺഗ്രസിന് അഞ്ചും എംഎൽഎ മാരാണുള്ളത്. പിന്നെ എങ്ങനെയാണ് രണ്ടാം സ്ഥാനം അവർക്ക് കിട്ടുന്നത്. തകർന്നു കൊണ്ടിരിക്കുന്ന കോൺഗ്രസിൽ നിന്ന് രക്ഷപ്പെടാൻ നേതാക്കൾ മത്സരിക്കുകയാണെന്നും കാനം പറഞ്ഞു .