ന്യൂഡൽഹി
വെള്ളിയാഴ്ച ലഖ്നൗവിൽ ചേരുന്ന 45–-ാമത് ജിഎസ്ടി കൗൺസിൽ യോഗം സംസ്ഥാനങ്ങൾക്കുള്ള നഷ്ടപരിഹാരം 2022ന് ശേഷവും തുടരുന്നത് പരിഗണിക്കും. ജിഎസ്ടിയിലേക്ക് മാറുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ചുവർഷത്തേക്കാണ് കേന്ദ്രം വഹിക്കേണ്ടത്. ഈ കാലയളവ് 2022ൽ അവസാനിക്കും. കോവിഡ് അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധി കാരണം നഷ്ടപരിഹാര കാലയളവ് നീട്ടണമെന്നാണ് സംസ്ഥാനങ്ങൾ താൽപ്പര്യപ്പെടുന്നത്.
മരുന്നുകൾ അടക്കം കോവിഡ് പ്രതിരോധത്തിന് ആവശ്യമായ ഉൽപ്പന്നങ്ങൾക്ക് അനുവദിച്ചിരുന്ന നികുതിയിളവ് ഈ മാസം അവസാനിക്കും. കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ഇളവ് നീട്ടാൻ തീരുമാനമായേക്കും.