സോനു സൂ
മുംബൈ
സംഘപരിവാറിന്റെ അപ്രിയത്തിനിരയായ ബോളിവുഡ് നടൻ സോനു സൂദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ ആദായനികുതി പരിശോധന. ലഖ്നൗവിലെ ഒരു കമ്പനിയിലും മുംബൈയിലുമായി ആറ് സ്ഥലങ്ങളിലാണ് ബുധനാഴ്ച പരിശോധന നടത്തിയത്. ഒരു വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സോനു സൂദിനെ രണ്ടാഴ്ചമുമ്പ് ഡൽഹി സർക്കാർ സ്കൂൾ വിദ്യാർഥികളുടെ പരിപാടിയുടെ ബ്രാൻഡ് അംബാസഡറാക്കിയിരുന്നു. പിന്നാലെ ആംആദ്മിയിൽ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സോനു നിഷേധിച്ചിരുന്നു. അടച്ചിടൽ കാലത്ത് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സോനു ചെയ്തിരുന്നു.