ന്യൂഡൽഹി
ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ റദ്ദാക്കിയ മത്സരത്തിന് പകരമായി അടുത്തവർഷത്തെ പരമ്പരയിൽ രണ്ട് ട്വന്റി–20 അധികം കളിക്കാമെന്ന് ബിസിസിഐ. ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡിനോടാണ് ഇന്ത്യ ഇക്കാര്യം അറിയിച്ചത്. അഞ്ചാം ടെസ്റ്റ് റദ്ദാക്കിയതിനെ തുടർന്ന് ഇസിബിക്ക് വൻതുക നഷ്ടം സംഭവിച്ചിരുന്നു.
അടുത്തവർഷം ട്വന്റി–20 പരമ്പരയുണ്ട്. മൂന്ന് മത്സരങ്ങളാണ്. അത് അഞ്ച് മത്സരമാക്കാമെന്നാണ് ബിസിസിഐയുടെ നിലപാട്. അതേസമയം, ടെസ്റ്റ് കളിക്കാനുള്ള സന്നദ്ധതയും ബിസിസിഐ അറിയിച്ചു.