ഐപിഎല്ലിൽ പുതിയ രണ്ട് പുതിയ ടീമുകൾക്കുള്ള ലേലം ഒക്ടോബർ 17 ന് നടക്കുമെന്ന് എഎൻഐ വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു. ദുബായിൽ നടക്കുന്ന ഐപിഎൽ ഫൈനലിന് ശേഷം ട്വന്റി 20 ലോകകപ്പ് ആരംഭിച്ച ശേഷം ആവും ഐപിഎല്ലിലെ ഒമ്പത്, പത്ത് ടീമുകളെ പ്രഖ്യാപിക്കുക.
രണ്ട് പുതിയ ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസികൾ സ്വന്തമാക്കാനും നടത്തിപ്പിനുമുള്ള ടെൻഡർ പുറത്തിറക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
ഐപിഎല്ലിന്റെ ഗവേണിംഗ് കൗൺസിൽ ഇത് സംബന്ധിച്ച് ടെൻഡർ നടപടികളും പ്രഖ്യാപിച്ചിരുന്നു. “ഐപിഎൽ 2022 സീസണിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള രണ്ട് പുതിയ ടീമുകളിൽ ഒന്ന് സ്വന്തമാക്കാനും പ്രവർത്തിക്കാനുമുള്ള അവകാശം കരസ്ഥമാക്കാൻ ടെൻഡർ ക്ഷണിക്കുന്നു,”എന്ന് ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു.
Read More: പുതിയ ഐപിഎൽ ടീമുകൾ; ടെൻഡർ നടപടി പ്രഖ്യാപിച്ച് ബിസിസിഐ
ടെണ്ടർ രേഖ വാങ്ങുന്നതിനുള്ള അവസാന തീയതി ഒക്ടോബർ 5 ആണ്.
പുതിയ ടീമുകൾക്കായുള്ള ലേല പ്രക്രിയയിൽ പങ്കെടുക്കാൻ കൺസോർഷ്യങ്ങൾക്കും ബിഡിസിഐ അനുമതി നൽകുന്നു. പുതിയ ടീമുകൾക്ക് അഹമ്മദാബാദ്, ലക്നൗ, പൂനെ അടക്കമുള്ള നഗരങ്ങൾ വേദികളായി തിരഞ്ഞെടുക്കാനാവും. വലിയശേഷിയുള്ള അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയവും ലക്നൗവിലെ ഏകാന സ്റ്റേഡിയവും പുതിയ ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കാൻ സാധ്യതയുണ്ട്.
ഐപിഎൽ 2022 സീസൺ മുതൽ 10 ടീമുകൾ ടൂർണമെന്റിലുണ്ടായിരിക്കുമെന്ന് പുതിയ നീക്കങ്ങൾ സൂചിപ്പിക്കുന്നു.
The post പുതിയ ഐപിഎൽ ടീമുകൾക്കുള്ള ലേലം ഒക്ടോബർ പതിനേഴിന് appeared first on Indian Express Malayalam.