ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിനായിരുന്നു നാഥുറാം ഗോഡ്സെയുടെ പ്രസംഗത്തിൻ്റെ പരിഭാഷ ഇദ്ദേഹം പങ്കുവെച്ചത്. തുടര്‍ന്ന് ഇതേപ്പറ്റി വകുപ്പുതല അന്വേഷണവും നടത്തിയിരുന്നു. ഇതിൻ്റെ ഭാഗമായി പോലീസുകാരൻ്റെ വിശദീകരണവും തേടിയിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്ന് രാധാകൃഷ്ണ പിള്ള വിശദീകരണത്തിൽ വ്യക്തമാക്കി. ഇതേത്തുടര്‍ന്നായിരുന്നു അച്ചടക്ക നടപടിയായി താക്കീത് നല്‍കിയത്.
Also Read:
കേരള പോലീസിനുള്ളിൽ ആര്‍എസ്എസ് ഗ്യാങ്ങുകളുണ്ടെന്ന സി പി ഐ നേതാവ് ആനി രാജയുടെ വിവാദപരാമര്‍ശത്തിനു പിന്നാലെയാണ് സംഭവം എന്നത് ശ്രദ്ധേയമാണ്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നയത്തിനെതിരെയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് ദേശീയ തലത്തിൽ തന്നെ നാണക്കേടിന് ഇടയാക്കുകയാണെന്നുമായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ പ്രസ്താവന. സര്‍ക്കാര്‍ നയം അട്ടിമറിയ്ക്കാൻ പോലീസ് സേനയിൽ നിന്ന് ബോധപൂര്‍വമായ ശ്രമം ഉണ്ടാകുന്നുണ്ടെന്നും പോലീസിൽ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച് ഡി രാജയും രംഗത്തെത്തിയിരുന്നു.
Also Read:
പോലീസിൻ്റെ അനാസ്ഥ മൂലം മരണങ്ങള്‍ പോലുമുണ്ടായെന്ന് അവര്‍ വിമര്‍ശിച്ചു. എൽഡിഎഫ് സര്‍ക്കാരിൻ്റെ കാലത്ത് കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനിടെ സര്‍ക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന സംഭവങ്ങളാണ് കേരള പോലീസിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് ആനി രാജ പറഞ്ഞു. തുടര്‍ഭരണം കിട്ടിയതിനു ശേഷം കേരള പോലീസിലെ ഈ അജണ്ട ശക്തിപ്പെട്ടിരിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, ആനി രാജയെയും ഡി രാജയെയും തള്ളുന്നതാണ് സിപിഐയുടെ ഔദ്യോഗിക നിലപാട്. ആനി രാജയെ ഡി രാജ ന്യായീകരിച്ചത് ശരിയായില്ലെന്ന് സിപിഐ വിമര്‍ശിച്ചു. സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് പാര്‍ട്ടി ജനറൽ സെക്രട്ടറി ഡി രാജയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ന്നത്. ദേശീയ എക്സിക്യൂട്ടീവ് ആനി രാജയെ പിന്തുണച്ചില്ലായിരുന്നുവെന്നും എന്നാൽ വാര്‍ത്താ സമ്മേളനത്തിൽ ഡി രാജ അവരെ ന്യായീകരിക്കുകയായിരുന്നുവെന്നുമാണ് വിമര്‍ശം. തുടര്‍ന്ന് ഔദ്യോഗികമായി വിജോയിപ്പറിയിക്കാൻ ബിനോയ് വിശ്വത്തെ ചുമതലപ്പെടുത്തുകയായിരുന്നു.
പാര്‍ട്ടിയ്ക്കുള്ളിൽ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടും ആനി രാജ നിലപാട് തിരുത്തിയിട്ടില്ല. സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളുടെ സാഹചര്യത്തിലാണ് പ്രസ്താവന നടത്തിയതെന്നാണ് ആനി രാജയുടെ വിമര്‍ശനം.