തിരുവനന്തപുരം
കേരള സമൂഹത്തെ വിഭജിക്കാൻ മതമേലധ്യക്ഷന്മാർ ശ്രമിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സമൂഹത്തെ ഒരുമിപ്പിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെയുള്ളവ ആർഎസ്എസ് പ്രചാരണമാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് മികച്ചതായി. രണ്ട് കക്ഷി മുന്നണിവിട്ട് യുഡിഎഫിനെ ദുർബലപ്പെടുത്തി. അതിനനുസരിച്ചുള്ള വോട്ടുവിഹിതം എൽഡിഎഫിനുണ്ടായില്ലെന്നാണ് വിലയിരുത്തൽ. മുന്നണിയുടെയും സർക്കാരിന്റെയും പ്രവർത്തത്തെ കൂടുതൽ ക്രിയാത്മകമാക്കി നയം സ്വീകരിക്കും.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസിലും ബിജെപിയിലും ആഭ്യന്തര പ്രശ്നങ്ങളുയരുന്നതായും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കാനം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി എന്നിവരും പങ്കെടുത്തു.