കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദുമുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ക്രിസ്ത്യൻ സമുദായങ്ങളിൽ ഉള്ളവരുടെ ഇടയിലും, മുസ്‌ലിം സമുദായങ്ങളിൽ ഉള്ളവരുടെ ഇടയിലും പ്രതിഷേധം പുകയുന്നു ..
“വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു പറയുകയാണ്. താനെന്തൊരു വൃത്തിക്കെട്ടവന്‍ ആണെടോ വിഷ പ്പേ” എന്നാണ് The Great Indian Kitchen എന്ന സിനിമയുടെ സംവിധായകനായ ജിയോ ബേബി പറഞ്ഞത്.
ഫേസ്ബുക്കിലൂടെയായിരുന്നു ജിയോ ബേബിയുടെ പ്രതികരണം.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഇ.കെ സമസ്തയും രംഗത്ത് വന്നിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവ് പാലാ ബിഷപ്പ് വെളിപ്പെടുത്തണമെന്നും അതിന് കഴിയില്ലെങ്കില്‍ ഈ വിഷ സര്‍പ്പത്തെ പിടിച്ച് കൂട്ടിലടക്കണമെന്നും ഇ.കെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.
അമുസ്ലിങ്ങളായവരെ പ്രത്യേകിച്ച് യുവജനങ്ങളെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നതിനെയാണ് നാര്‍ക്കോട്ടിക് ജിഹാദ് എന്ന് പറയുന്നതെന്ന വിചിത്ര വാദങ്ങളാണ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉന്നയിച്ചത്. കേരളത്തില്‍ ലവ് ജിഹാദില്ലെന്ന് പറയുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കല്ലറങ്ങാട്ട് പറഞ്ഞു. ”ഇളം പ്രായത്തില്‍ തന്നെ പെണ്‍കുട്ടികളെ വശത്താക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂളുകള്‍, കോളേജുകള്‍, ട്രെയിനിങ്ങ് സെന്ററുകള്‍ എന്നുവേണ്ട ഒരുവിധം ആളുകള്‍ കൂടുന്നിടത്തെല്ലാം തീവ്രവാദ ചിന്താഗതിക്കാരായ ജിഹാദികള്‍ വലവിരിച്ചിട്ടുണ്ട് എന്ന് നമ്മള്‍ തിരിച്ചറിയേണ്ട സമയം കടന്നുപോയെന്ന് ഞാന്‍ വിചാരിക്കുകയാണ്. കേരളത്തില്‍ ലവ് ജിഹാദില്ല എന്ന് സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നവര്‍ വെറുതെ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. നാര്‍ക്കോട്ടിക് ഡ്രഗ് ജിഹാദാണ്. അമുസ്ലിങ്ങളായവരെ മയക്കുമരുന്നിന് അടിമയാക്കി അവരുടെ ജീവിതം നശിപ്പിച്ചു കളയുന്നവരെയാണ് നാര്‍ക്കോട്ടിക്ക് ജിഹാദ് അഥവാ ഡ്രഗ് ജിഹാദെന്ന് നമ്മള്‍ പറയുന്നത്. വര്‍ദ്ധിച്ചുവരുന്ന കഞ്ചാവ് മയക്കുമരുന്ന് കച്ചവടങ്ങള്‍ ഇതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് എന്നത് വ്യക്തമാണല്ലോ,” പാലാ ബിഷപ്പ് പറഞ്ഞു. ആയുധം ഉപയോഗിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് ഇത്തരം മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നതെന്നതുള്പ്പെടെ യുള്ള വിദ്വേഷ പ്രസ്താവനകളാണ് കല്ലറങ്ങാട്ട് നടത്തിയത്. നിമിഷയുടെയും സോണിയ സെബാസ്റ്റ്യന്റെയും പേര് എടുത്ത് ഉപയോഗിച്ചായിരുന്നു കല്ലറങ്ങാട്ടിന്റെ പ്രതികരണം. കത്തോലിക്ക കുടുംബങ്ങള്‍ കരുതിയിരിക്കണം എന്നും കല്ലറങ്ങാട്ട് പറഞ്ഞു.
കേരളത്തില്‍ ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക്‌സ് ജിഹാദുമുണ്ടെന്ന് പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ വിവാദ പരാമര്‍ശത്തിനെതിരെ സംവിധായകന്‍ ജിയോ ബേബി. “വായില്‍ തോന്നുന്നത് അങ്ങ് വിളിച്ചു പറയുകയാണ്. താനെന്തൊരു വൃത്തിക്കെട്ടവന്‍ ആണെടോ വിഷ പ്പേ” എന്നാണ് ജിയോ പറഞ്ഞത്. കൂടാതെ അദ്ദേഹം തന്റെ സ്റ്റേറ്റ്മെന്റിനെ സാധൂകരിക്കുന്ന മറ്റൊരു പോസ്റ്റും ഷെയർ ചെയ്തു .അതിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു..
ജിയോ ബേബി പങ്കുവക്കുന്നു …
തേവര്‍മണി അയ്യപ്പന്‍പാറയില്‍ പ്രസാദ്, എറുകാട്ടുപറമ്പില്‍ വീട്ടില്‍ ഷാഫിര്‍ സിദ്ദീഖ്, വയനാട് ബത്തേരി സ്വദേശി തെക്കേവളപ്പില്‍ വീട്ടില്‍ നിഷാദ്,പൂച്ചട്ടി പോലൂക്കര സ്വദേശി മേനോത്ത് പറമ്പില്‍ സനൂപ്, ആളൂര്‍ സ്വദേശി ദിനേശ്, പാലക്കാട് ആലത്തൂര്‍ സ്വദേശി മനോഹരന്‍, തൃശൂര്‍ മറ്റത്തൂര്‍ സ്വദേശി വിനീത്, ആലപ്പുഴ വള്ളികുന്നം കടുവിനാല്‍ സുമേഷ് ഭവനത്തില്‍ സുമേഷ്, കോട്ടയം വെള്ളൂര്‍ ഇരുമ്പയം ഇഞ്ചിക്കാലായില്‍ വീട്ടില്‍ ജോബിന്‍,കമ്പം സ്വദേശി ഈശ്വർ, നോർത്ത് പർഗാന (ബംഗാൾ) ജില്ലക്കാരായ സിയാവുദ്ദീൻ, മുത്തലിബ്. കേരളത്തിൽ കഞ്ചാവ് കേസുകളിൽ കഴിഞ്ഞ ഒരാഴ്ച അറസ്റ്റിൽ ആയ കുറച്ചേറെ ആളുകളുടെ പേരുകളാണ് (കഞ്ചാവ് എന്ന ടാഗ് വെച്ചു ന്യൂസ് സ്റ്റോറുകളിൽ നിന്ന് അരിച്ചെടുത്തത്). ഈ പേരുകളിലേക്ക് നോക്കിയാൽ അതിന് ഒരു മതാതീത സ്വഭാവം ഉണ്ടെന്ന് കാണാം. കഞ്ചാവിനെ ലീഗ്‌ലൈസ് ചെയ്യണം എന്നും എന്നാൽ hard drugs നെ കർശനമായി തടയാൻ നിയമവ്യവസ്ഥ ആകട് ചെയ്യണം എന്നും ഉള്ള അഭിപ്രായം ആണ് ഉള്ളത്. കഞ്ചാവ് അല്ല കൂടിയ ഐറ്റംസ് വല്ലോം ആയിരുന്നു കൈവശം വെച്ചിരുന്നത്, അല്ലേൽ കടത്തിയിരുന്നത്, എന്ന് തന്നെ കരുതിക്കോ. പക്ഷെ അവിടെയും ഒരു മതാതീത സ്വഭാവം പ്രതികളുടെ പേരുകളിൽ കാണാൻ ഒരു പ്രയാസവും ഉണ്ടാകില്ല. ഈ കഴിഞ്ഞ ഒരു മാസം ഉള്ള കുറച്ചു LSD/MDMA കേസുകളിൽ പിടിയിൽ ആയ ആളുകളുടെ പേര് നോക്കാം. കൊച്ചി പോണേക്കരയിൽ ബിനു ജോസഫ്, എ എസ് ഇമ്മാനുവൽ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് ഫവാസ്, ശ്രീമോൻ, ഷബ്ന, വണ്ണപ്പുറം സ്വദേശി മുഹമ്മദ് അഫ്സൽ, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ. ഇവിടെ കേരളത്തിൽ നർകോടിക്സ് ഒരു പ്രശ്‌നം ആകുന്നു എന്നത് കൃത്യമായി അഡ്രസ് ചെയ്യപ്പെടണ്ട കാര്യം ഉണ്ട്. എന്നാൽ നർകോടിക് ജിഹാദ് എന്ന ഒരു ലേബലും ആയി ഒരു ബിഷപ്പ് ഇറങ്ങുമ്പോൾ അത് എന്ത് തരം വർഗീയക്കളി ആണെന്ന് ഓർത്തു നോക്കണം. നർകോടിക് ഡീഅഡിക്ഷൻ മേഖലയിൽ കാര്യമായ സംഭാവന ചെയ്യുന്ന ഒട്ടേറെ ക്രിസ്ത്യൻ സ്ഥാപനങ്ങൾ ഉണ്ട്. സർക്കാരിനോട് ചേർന്നു ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് ഇനിയും ഏറെ സംഭാവന ആ മേഖലയിൽ കൊടുക്കാൻ കഴിയും. ഇതിനെ ഒരു നാടിന്റെ പ്രശ്‌നം ആയി അവതരിപ്പിക്കാതെ വർഗീയമായ ഒരു പ്രശ്‌നമായി അവതരിപ്പിക്കുക ആണ് പാലാ ബിഷപ്പ് ചെയ്യുക. അത് അയാളുടെ career progression ന് ഒരു ആവശ്യം ആയിരിക്കാം. ഏണിപടികൾ കയറാനോ, കേറിയ പടിയിൽ തുടരാനോ ബിഷപ്പുമാരും കർദിനാലുമാരും ഒക്കെ നടത്തുന്ന കളികൾ ഈ നാടിന്റെ സമാധാനം നർകോടിക്‌സിനെക്കാൾ വേഗത്തിൽ നശിപ്പിക്കും എന്ന് ഒരു സംശയവും വേണ്ട!
ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ പ്രമുഖ മാധ്യമപ്രവർത്തകനായ ബഷീർ വള്ളിക്കുന്ന് എഴുതുന്നു …
നാർക്കോട്ടിക്ക് ജിഹാദ് ആണത്രേ.. നാർക്കോട്ടിക്ക്..
കാര്യങ്ങൾ ഇങ്ങനെയൊക്കെ പോവുകയാണെങ്കിൽ അടുത്ത ഒരു പതിറ്റാണ്ടിനുള്ളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ തീവ്രവാദ പ്രവർത്തനങ്ങളും പരമത വിദ്വേഷ നീക്കങ്ങളും ഉണ്ടാവുക ക്രിസ്തീയ ചെറുപ്പക്കാരിൽ നിന്നായിരിക്കുമെന്നത് ഉറപ്പാണ്. അത്രമാത്രം വിഷം അവരിലേക്ക് ഇൻജെക്റ്റ് ചെയ്ത് കയറ്റുവാൻ ജോസഫ് കല്ലറങ്ങാട്ടിനെപ്പോലുള്ള ബിഷപ്പുമാരും പാതിരിമാരുമൊക്കെ കിണഞ്ഞു ശ്രമിക്കുന്നുണ്ട്. അത് ആത്യന്തികമായി നശിപ്പിക്കുക ആ സമുദായത്തെത്തന്നെയായിരിക്കുമെ ന്ന് തിരിച്ചറിയാനുള്ള വിവേകം പോലും ഇവന്മാർക്കില്ലേ..
തീവ്രവാദത്തിന് അടിമപ്പെടുന്നവർ വലിയ മാനസിക സംഘർഷങ്ങളിലൂടെയായിരിക്കും കടന്നു പോകുന്നതെന്നും അപരനോടുള്ള പകയും വിദ്വേഷവും തിളച്ച് മറിഞ്ഞു കുടുംബത്തോടോ ജോലിയോടോ പഠനത്തോടോ താത്പര്യം നശിക്കുന്ന ഒരു പ്രത്യേക വൈകാരിക ജീവികളായി മാറുമെന്നും വായിച്ചിട്ടുണ്ട്. അത്തരം കുറെ ചെറുപ്പക്കാരെ ഉത്പാദിപ്പിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമമാണ് ഈ ‘വിഷ’പ്പുമാർ ഇപ്പോൾ നടത്തുന്നത്.
ഒരു പ്രസംഗത്തിന്റെ വൈകാരികതയിൽ പറഞ്ഞു പോയ വാക്കുകളല്ല, എഴുതിക്കൊണ്ട് വന്ന് വായിച്ച വാക്കുകളാണ്.
ഒരു കാര്യം പറയാതെ വയ്യ,
വിദ്യാഭ്യാസത്തിനും പഠനത്തിനും മനുഷ്യനന്മക്കും ജീവിതം സമർപ്പിച്ചിരുന്ന പഴയ കാല ക്രൈസ്തവ പുരോഹിതന്മാരുടേയും സഭകളുടെയും പിന്മുറക്കാർ വിദ്വേഷത്തിന്റെ വിഷവിത്തുകൾ പള്ളികളിലും സഭകളിലും വിതച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ മൗനികളാകുന്ന ഓരോ ക്രൈസ്തവ വിശ്വാസിയും അവരുടെ മതത്തിന്റെ ഭീകരവത്കരണത്തിൽ പങ്കാളികളാണ്.
Courtesy : Basheer Vallikunnu
ഇതിനേക്കാൾ ഒക്കെ ശ്രദ്ധേയം ജോജി വർഗീസിന്റെ കുറിപ്പാണ് ..
സീറോ മലബാർ സഭയുടെ അതിരൂപതകളിൽ ജിഹാദ് ഗവേഷണ വിംഗ് ഉണ്ടെന്നും, ഇവ തമ്മിൽ ശക്തമായ കിടമത്സരം നടക്കുന്നുവെന്നും, കൂടുതൽ ജിഹാദ് കണ്ടുപിടിക്കുന്ന അതിരൂപതയ്ക്ക് വത്തിക്കാനിൽ നിന്ന് പ്രത്യേക പാരിതോഷികങ്ങൾ നൽകുമെന്നും തോന്നുന്നുണ്ട് ബിഷപ്പ്മാരുടെ ജിഹാദ് വെളിപ്പെടുത്തലുകൾ കാണുമ്പോൾ. ഇവരുടെ ഫ്രസ്ട്രെഷൻ അളന്നെടുക്കാൻ ബുദ്ധിമുട്ടും. കേരളത്തിലെ നസ്രാണികൾ പ്രാദേശിക വിശ്വാസങ്ങളുമായി ഇടകലർന്നു നിൽക്കുന്നു എന്ന് കണ്ടെത്തിയ പോർച്ചുഗീസുകാർ ഇറക്കുമതി ചെയ്ത പൊളിറ്റിക്കൽ ക്രിസ്ട്ട്യാനിറ്റി ആണ് സീറോ മലബാർ സഭയുടെ അടിസ്ഥാനം. അന്ന് തൊട്ട് അധികാരത്തിനൊപ്പം മാത്രം നില കൊണ്ടു. തങ്ങൾക്ക് യോജിക്കാൻ കഴിയാത്ത അധികാരം വന്നപ്പോൾ അതിനെതിരെ വിമോചന സമരത്തിന് ഇറങ്ങി. പക്ഷെ അതേ രാഷ്ട്രീയം തുടർഭരണത്തിൽ ആയിരിക്കുന്ന സ്ഥിതിവിശേഷം ആണ് ഇന്ന് . തങ്ങൾ സ്‌റ്റെയ്‌ക്ക് ഹോൾഡേഴ്‌സ് ആയിരുന്ന കോൺഗ്രസ് എ ഗ്രൂപ്പ്, കേരളാ കോൺഗ്രസ്, ഇവ ഭാഗികമായി തകർന്നു. കോൺഗ്രെസ്സിനൊപ്പം ഇനി അധികാരം കയ്യാളുന്ന കിനാശേരി സാധ്യമാവില്ല. കമ്മ്യുണിസ്റ്റുകൾ അടിസ്ഥാനപരമായി ആശയ ശത്രുവുമാണ്. വിശ്വാസികൾ ആവട്ടെ ലിബറൽ ചിന്തകളിലേക്ക് വഴിതെറ്റി പോകുന്നു. സ്ത്രീകൾ തന്റെടികൾ ആവുന്നു. സഭ സ്കൂളുകൾ സ്ഥാപിച്ച് നൽകിയ വിദ്യാഭ്യസം സഭയുടെ അധികാരഘടനയ്ക്ക് തന്നെ ഭീഷണി ഉയർത്തുന്നു. മലമുകളിൽ നിന്ന് ആളുകൾ കുടി ഇറങ്ങുന്നു. വിമാനം കയറി യൂറോപ്പിലും അമേരിക്കയിലും പോയി കുടിയേറുന്നു. ഇതങ്ങനെ തന്നെ തുടർന്നു പോകും എന്നാണ് സഭയുടെ ഒറ്റബുദ്ധി ഭയം. വല്ലാതെ ഫ്രസ്ട്രെറ്റഡ് ആണ് സഭ. രാജ്യത്ത് സമീപകാലത്തൊന്നും മാറ്റം വരില്ല എന്നുറപ്പുള്ള സംഘപരിവാര ആധിപത്യത്തിന് ആശയ വിടുപണി ചെയ്തുകൊണ്ട് ഈ പ്രതിസന്ധിയേ മറികടക്കാം എന്നതാണ് അവരിപ്പോൾ കണക്ക് കൂട്ടുന്നത്. സംഘിനെ അവർക്ക് ഭയമുണ്ട്. അതിനാൽ അവർക്ക് ചൂട്ടു തെളിക്കുന്ന ജനിതകവൈധഗ്ദ്യം ഉള്ള ജോലിയിൽ ഏർപ്പെട്ട്, മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യാൻ കൂട്ട് നിന്നാൽ തങ്ങൾക്ക് പാതി ഹൈന്ദവ മതമായി തുടർന്നു പോകാം എന്നാണ് വിചാരം.സംഘികളെക്കാൾ തീവ്രമായി മുസ്‌ലീം വിദ്വേഷം പടർത്തിയാൽ സംഘികൾ തങ്ങൾക്കെതിരെ തിരിയില്ല എന്നതാണ് മിഥ്യാബോധം. ഈ രാഷ്ട്രീയ ജനുസിനെ എങ്ങനെ എഴുതിവെക്കണം എന്ന് തന്നെ മനസിലാവുന്നില്ല. ഇവറ്റകളെ ആലോചിക്കുമ്പോൾ തന്നെ തേരട്ട ദേഹത്ത് ഇഴയുന്ന ഫീലാ.