● ഭൂനികുതി മൊബൈൽ
ആപ്പിലൂടെ അടയ്ക്കാം
മൊബൈൽ ഫോണിൽ ഇ പെയ്മെന്റ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഭൂനികുതി അടയ്ക്കാം. വർഷം അടയ്ക്കേണ്ട നികുതി എസ്എംഎസ് വഴി അറിയിപ്പ് നൽകും. രസീത് ഏതു സമയത്തും ഡൗൺലോഡ് ചെയ്യാം. നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളിലൂടെ പണം അടയ്ക്കാം.
● ഭൂരേഖകൾക്ക്
ഓഫീസിൽ പോകേണ്ട
ഡിജിറ്റൽ സർവേ പൂർത്തിയായ വില്ലേജുകളിൽ ഫീൽഡ് മെഷർമെന്റ് സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവയ്ക്കുള്ള അപേക്ഷ, ഫീസ് എന്നിവ ഓൺലൈനിൽ. സ്കെച്ച്, തണ്ടപ്പേർ അക്കൗണ്ട്, ലൊക്കേഷൻ മാപ്പ് എന്നിവ ഡൗൺലോഡുംചെയ്യാം.
● ഭൂമി തരംമാറ്റം സുതാര്യം
ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷ ഓൺലൈനിൽ. അപേക്ഷയുടെ പുരോഗതി നിരീക്ഷിക്കാനും അപാകം ഓൺലൈനായി പരിഹരിക്കാനുമാകും.
● ഡിജിറ്റസേഷൻ
വില്ലേജ് ഓഫീസുകളിലെ അടിസ്ഥാന നികുതി രജിസ്റ്ററുകളും തണ്ടപ്പേർ അക്കൗണ്ടുകളും ഡിജിറ്റൈസ് ചെയ്യുന്നതോടെ റീസർവേ, ഭൂമി ഏറ്റെടുക്കൽ എന്നിവയുടെ വേഗം വർധിക്കും. കോടതി, ബാങ്കുകൾ എന്നിവയ്ക്ക് ഡാറ്റ നൽകാനാകും.
● എല്ലാ വില്ലേജ്
ഓഫീസിനും വെബ്സൈറ്റ്
വില്ലേജുകളുടെ അടിസ്ഥാന വിവരങ്ങൾ, ഭൂമി വിവരങ്ങൾ, ഇൻഫർമേഷൻ മാനേജ്മെന്റ് എന്നിവയെല്ലാം ഉൾപ്പെടുത്തി വെബ്സൈറ്റുകൾ. പ്രാദേശിക വിവരങ്ങൾ കണ്ടെത്താനും സർട്ടിഫൈ ചെയ്ത ഭൂരേഖകൾ കാണാനുമാകും.
● ക്വിക് പേ
റവന്യൂ വകുപ്പിന്റെ ഇ സർവീസ് പോർട്ടൽ നവീകരിച്ച് ക്വിക്പേ സംവിധാനം. നികുതികളും വിവിധ ഫീസുകളും പ്രയാസമില്ലാതെ അടയ്ക്കാം.
● രോഗികൾക്കുള്ള
പെൻഷൻ വീട്ടിലെത്തും
അർബുദം, കുഷ്ഠം, ക്ഷയം രോഗികൾക്കുള്ള പെൻഷൻ ഓൺലൈനായി എത്തും. പെൻഷന് ഓൺലൈനായി അപേക്ഷിക്കാനുമാകും.
● ആപ് ഡൗൺലോഡ്
ചെയ്യാം
റവന്യൂ വകുപ്പിന്റെ വെബ്സൈറ്റിൽ (www.revenue.kerala.gov.in) കയറി മെനുവിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് മൊബൈൽ ആപ്പ് എന്ന ഓപ്ഷനുണ്ടാകും.