തിരുവനന്തപുരം: പാർട്ടി ദേശീയ നേതൃത്വത്തെ വിമർശിച്ച് സിപിഐ സംസ്ഥാന നേതൃത്വം. ആനി രാജ കേരള പോലീസിനെതിരേ നടത്തിയ പരസ്യ പ്രതികരണം സംബന്ധിച്ചാണ് സിപിഐ സംസ്ഥാന എക്സിക്യുട്ടീവിന്റെ വിമർശനം.
ആനി രാജയുടെ പ്രസ്താവന തെറ്റാണെന്ന് പാർട്ടി എക്സിക്യുട്ടീവ് വിലയിരുത്തിയതാണ്. എന്നാൽ ഇതിനുശേഷം ദേശീയ ജനറൽ സെക്രട്ടറി ഡി.രാജ ആനി രാജയെ പിന്തുണയ്ക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയത് കേരളത്തിലെ മാധ്യമങ്ങൾ ചർച്ചയാക്കി. ഇതിലെ അതൃപ്തിയാണ് സംസ്ഥാന നേതൃത്വത്തിൽ നിന്ന് ഉയരുന്നത്.
കേരള പൊലീസിൽ ആർഎസ്എസ് ഗ്യാങ് പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു ആനി രാജയുടെ പരാമർശം. ആനി രാജയുടെ പരമാർശം സംസ്ഥാന ഘടകം തള്ളിയിരുന്നു. എന്നാൽ യുപിയിലായാലും കേരളത്തിലായാലും പൊലീസിന്റെ വീഴ്ചകൾ വിമർശിക്കപ്പെടുമെന്ന് ഡി രാജ പ്രസ്താവന നടത്തുകയുണ്ടായിരുന്നു.
Content Highlights:State leadership against the CPI national leadership