തിരുവനന്തപുരം > കെഎസ്ആർടിസി ഡിപ്പോയിൽ മദ്യവിൽപ്പന നടത്താൻ പോകുന്നു എന്ന പ്രചാരണം തെറ്റാണെന്ന് മന്ത്രി എം വി ഗോവിന്ദൻ. അങ്ങനെ ഒരു ആലോചന നടന്നിട്ടില്ല. ഇക്കാര്യത്തിൽ ഏകപക്ഷീയമായ തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
കെഎസ്ആർടിസിക്ക് സ്ഥലം ഉണ്ടെന്നും വിൽപ്പന നടത്താൻ ആവശ്യമായ സംവിധാനം ഉണ്ടാക്കാം എന്നുമാണ് ഗതാഗത മന്ത്രി പറഞ്ഞത്. എന്നാൽ ഇക്കാര്യം ഇതുവരെ ആലോചിട്ടില്ല. കുറച്ച് ഔട്ട്ലറ്റുകൾ മാറ്റണമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ അതിനുള്ള കാര്യങ്ങളാണ് ചെയ്തുവരുന്നത് – മന്ത്രി പറഞ്ഞു.