തിരുവനന്തപുരം> നിയമസഭാ പ്രതിഷേധ കേസിൽ രമേശ് ചെന്നിത്തലക്ക് തിരുവനന്തപുരം സിജെഎം കോടതിയിൽനിന്ന് തിരിച്ചടി. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം കോടതി തള്ളി.
കേസിൽ ചെന്നിത്തലക്കേറ്റത് വൻ തിരിച്ചടിയാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കോൺഗ്രസിൽ രമേശ് ചെന്നിത്തല ഒറ്റപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് ശ്രദ്ധ കിട്ടാനുള്ള ഗിമ്മിക്ക് മാത്രമാണ് ചെന്നിത്തലയുടേത്.
കോടതി വിധിയിലൂടെ അത് പൊളിഞ്ഞു.ആർജവമുണ്ടെങ്കിൽ വനിതാ സാമാജികരെ ആക്രമിച്ച കേസിൽ ആണ് ചെന്നിത്തല കക്ഷി ചേരേണ്ടത് എന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.