തിരുവനന്തപുരം > കേന്ദ്ര ബിജെപി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ താക്കീതായി കേന്ദ്ര ഗവ. ഓഫീസുകൾക്ക് മുന്നിൽ സിപിഐ എം ജനകീയ പ്രതിഷേധം. പകൽ 10.30 മുതൽ 11.30 വരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം തിരുവനന്തപുരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്ഘാടനം ചെയ്തു.
കോട്ടയത്ത് സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്യുന്നു
കേന്ദ്രസർക്കാരിന്റെ കർഷക വിരുദ്ധ കാർഷിക നിയമങ്ങൾ പിൻവലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ പൊതുമേഖലയിൽത്തന്നെ നിലനിർത്തുക, ജനകീയ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കാതെ പാർലമെന്റിനെ നിശ്ശബ്ദമാക്കുന്ന ഏകാധിപത്യ സമീപനം അവസാനിപ്പിക്കുക, ഫെഡറലിസത്തിനെതിരായ അതിക്രമങ്ങൾ ഇല്ലായ്മ ചെയ്യുക, പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കാതിരിക്കുക, തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനുമെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം.
കോട്ടയത്ത് സംഘടിപ്പിച്ച ജനകീയ പ്രതിഷേധം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്തു.