തിരുവനന്തപുരം > എ ആർ നഗർ ബാങ്ക് വിഷയത്തിൽ കെ ടി ജലീലിനെ സിപിഐ എം പിന്തുണയ്ക്കില്ല എന്നത് മാധ്യമ വ്യാഖ്യാനം മാത്രമെന്ന് എ വിജയരാഘവൻ. മാധ്യമങ്ങൾ ഉദ്ദേശിക്കുന്ന മറുപടിതന്നെ ലഭിക്കണമെന്നില്ല.
ഇഡിയോടുള്ള പൊതുനിലപാട് പാർട്ടിയും സർക്കാരും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ചില വിഷയങ്ങളിൽ രാഷ്ട്രീയമായി ഇ.ഡിയെ ദുരുപയോഗം ചെയ്യുന്ന സന്ദർഭങ്ങളിലാണ് ആ അഭിപ്രായം പ്രകടിപ്പിച്ചിട്ടുള്ളത്. സിപിഐ എം എല്ലാ സന്ദർഭങ്ങളിലും ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി വിമർശിക്കാറുണ്ടെന്ന് വിജയരാഘവൻ പറഞ്ഞു.
കേരളത്തിലെ പുതിയ കോൺഗ്രസ് നേതൃത്വത്തിന് ബിജെപി വിധേയത്വമാണ്. പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനും കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.