കോഴിക്കോട് > കോഴിക്കോട് നിപാ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പര്‍ക്കത്തിലുണ്ടായിരുന്ന 15 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്. സമ്പര്‍ക്ക പട്ടികയിലുള്ള കൂടുതല്‍ പേരെ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ 64 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.