Sunday, March 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അനീതികൾക്കെതിരെ സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റ്‌; ചടയൻ ഗോവിന്ദനെ ഓർമ്മിച്ച്‌ മുഖ്യമന്ത്രി

by News Desk
September 9, 2021
in KERALA
0
അനീതികൾക്കെതിരെ-സ്വജീവിതം-സമർപ്പിച്ച-അതുല്യനായ-കമ്മ്യൂണിസ്റ്റ്‌;-ചടയൻ-ഗോവിന്ദനെ-ഓർമ്മിച്ച്‌-മുഖ്യമന്ത്രി
0
SHARES
0
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം > സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിസന്ധികളിൽ ആത്മധൈര്യവും രാഷ്ട്രീയ നൈതികതയും കൈവിടാത്ത അസാമാന്യമായ നേതൃപാടവവും സംഘാടകമികവുമുള്ള നേതാവായിരുന്നു ചടയൻ ഗോവിന്ദനെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

ഇന്ന് സഖാവ് ചടയൻ ഗോവിന്ദൻ്റെ ചരമദിനമാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിൻ്റെ വളർച്ചയ്ക്കും സാമൂഹിക അനീതികൾ തുടച്ചു നീക്കുന്നതിനുമായി സ്വജീവിതം സമർപ്പിച്ച അതുല്യനായ കമ്മ്യൂണിസ്റ്റായിരുന്നു സഖാവ് ചടയൻ.
നാറാത്ത് പഞ്ചായത്തിലെ കമ്പില് കുഞ്ഞപ്പയുടെയും കല്യാണിയുടെയും മകനായി 1931-ൽ സഖാവ് ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ബാല്യകാലം അദ്ദേഹത്തെ വളരെ ചെറുപ്പത്തിലേ തൊഴിൽ കണ്ടെത്താൻ നിർബന്ധിതനാക്കി. ജീവിതാവസ്ഥകളും അന്നത്തെ സാമൂഹ്യസാഹചര്യങ്ങളും ചടയനെ കമ്മ്യൂണിസം മുന്നോട്ടു വയ്ക്കുന്ന വിപ്ലവകരമായ ആശയങ്ങളിൽ ആകൃഷ്ട്നാക്കി.

1948-ൽ പതിനേഴാമത്തെ വയസ്സിൽ അദ്ദേഹം പാർടി സെല്ലിൽ അംഗമായി. തുടർന്ന് സമരതീക്ഷ്ണമായ നിരവധി അനുഭവങ്ങളിലൂടെ തന്നിലെ കമ്മ്യൂണിസ്റ്റിനെ രാകിമിനുക്കി മൂർച്ചയേറ്റിയ സഖാവ് ചടയൻ പ്രസ്ഥാനത്തിൻ്റെ നേതൃനിരയിൽ അധികം താമസിയാതെയെത്തി. അക്കാലയളവിൽ കൊടിയ മർദ്ദനങ്ങൾക്കും ജയിൽ വാസങ്ങൾക്കും സഖാവ് ഇരയായി. ഒരുപാട് കാലം ഒളിവിൽ കഴിയേണ്ടിയും വന്നു.

1964-ല് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്ട്ടി പിളര്ന്നപ്പോള് സിപിഐ എം കണ്ണൂര് ജില്ലാ കമ്മിറ്റി അംഗമായി. 1977-ല് കണ്ണൂര് ഏരിയാ സെക്രട്ടറിയായും 78-ല് ജില്ലാ സെക്രട്ടറിയേറ്റ് അംഗമായും സംസ്ഥാന കമ്മിറ്റി അംഗമായും തെരഞ്ഞെടുക്കപ്പെട്ടു. 1979 സി.പി.ഐ.എം കണ്ണൂര് ജില്ലാ സെക്രട്ടറിയായി. 1985-ല് സംസ്ഥാന സെക്രട്ടറിയേറ്റംഗമായി. 1996-ൽ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പട്ട സഖാവ് ചടയൻ 1998 സെപ്തംബർ 9-ന് മരണമടയുന്നത് വരെ ആ സ്ഥാനത്ത് തുടർന്നു.
പ്രതിസന്ധികളിൽ ആത്മധൈര്യവും രാഷ്ട്രീയ നൈതികതയും കൈവിടാത്ത അസാമാന്യമായ നേതൃപാടവവും സംഘാടകമികവും അദ്ദേഹത്തിനുണ്ടായിരുന്നു.

സഖാവ് ചടയനൊപ്പം പതിറ്റാണ്ടുകൾ ഒന്നിച്ചു പ്രവർത്തിക്കാൻ സാധിച്ചത് കൊണ്ട് ഇതെല്ലാം തൊട്ടറിയാൻ കഴിഞ്ഞിട്ടുണ്ട്. അസാധാരണമായ വെല്ലുവിളികളെ നേരിടുന്ന ഈ കാലത്ത് സഖാവ് ചടയന്റെ ജീവിതം അവയെ നേരിടാനും മറികടക്കാനും നമുക്ക് കരുത്തു പകരും. സഖാവിൻ്റെ ഓർമ്മകൾക്കു മുന്നിൽ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

Previous Post

നിപാ; 15 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

Next Post

‘മിണ്ടിയാല്‍ പടിക്ക് പുറത്താണ്, വിസ്മയമാണെന്റെ ലീഗ്’; വിമര്‍ശനവുമായി മുന്‍ ഹരിത നേതാവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘മിണ്ടിയാല്‍-പടിക്ക്-പുറത്താണ്,-വിസ്മയമാണെന്റെ-ലീഗ്’;-വിമര്‍ശനവുമായി-മുന്‍-ഹരിത-നേതാവ്

'മിണ്ടിയാല്‍ പടിക്ക് പുറത്താണ്, വിസ്മയമാണെന്റെ ലീഗ്'; വിമര്‍ശനവുമായി മുന്‍ ഹരിത നേതാവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.