Also Read:
സമൂഹമാധ്യമങ്ങളായ ടെലഗ്രാം, ഇൻസ്റ്റഗ്രാം എന്നിവ വഴി ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുക ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇവർ നടത്തിയെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ടാണ് ഇവർ കേരളത്തിൽ അറസ്റ്റിലായത്.
മുസ്ലിം യുവാക്കളെ ഐഎസിലേക്ക് ആകർഷിക്കാനുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തിയിരുന്നുവെന്ന് എൻഐഎ കുറ്റപത്രത്തിൽ പറയുന്നു. കഴിഞ്ഞ വർഷം അമീൻ കാശ്മീർ സന്ദർശിച്ചതായും ഭീകര പ്രവർത്തനത്തിൽ പങ്കാളിയായതായും കുറ്റപത്രത്തിൽ പറയുന്നുണ്ട്. റഹീസ് റഷീദ് ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നതിനായി കാശ്മീർ സ്വദേശിയായ മുഹമ്മദ് വഖാറുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ ഭീകര പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തിയതെന്നും ആളുകളെ റിക്രൂട്ട് ചെയ്തതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
Also Read:
ഐഎസ് ബന്ധത്തിന്റെ പേരിൽ ആഴ്ചകൾക്കു മുമ്പ് കണ്ണൂർ സ്വദേശിനികളായ രണ്ടുപേരെ എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. താണയിലെ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലൂടെയാണ് ഇവര്‍ ഐഎസിനുവേണ്ടി പ്രവര്‍ത്തിച്ചത്. ഇവരെ നേരത്തേയും എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ യുവതികള്‍ എന്‍ഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്‌മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഏഴു പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എന്‍ഐഎ പറയുന്നത്.
Also Read:
അറസ്റ്റിലായ യുവതികളെ ഓൺലൈൻ വഴി കോടതിയിൽ ഹാജരാക്കിയതിനു ശേഷം ഡൽഹിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പിടിയിലായവർ പ്രൊഫഷനലുകളാണെന്നാണ് സൂചന. വടക്കെ മലബാറിലെ യുവതി- യുവാക്കളെ ആശയങ്ങളിൽ ആകൃഷ്ടരാക്കി കടത്തികൊണ്ടു പോവുകയാണ് ഇവർ ചെയതിരുന്നത്. തൃക്കരിപ്പൂർ,പടന്ന ഭാഗങ്ങളിൽ നിന്നും ഐഎസിൽ ചേർന്നവർ ഇത്തരം വലകളിൽ വീണവരാണെന്നാണ് സൂചന.