ശ്രീനഗർ
വീട്ടുതടങ്കലിലാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീരിൽ സ്ഥിതിഗതികൾ സാധാരണനിലയിലാണെന്ന സർക്കാരിന്റെ വാദം തെറ്റാണെന്നതിന് തെളിവാണ് തന്നെ തടഞ്ഞുവച്ചിരിക്കുന്നതെന്നും മെഹ്ബൂബ പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ജനങ്ങളുടെ അവകാശങ്ങളിൽ ആശങ്ക രേഖപ്പെടുത്തുന്ന കേന്ദ്രം കശ്മീരിൽ അത് നിഷേധിക്കുകയാണ്.
ഗുപ്കാറിലെ തന്റെ വസതിക്കു മുന്നിൽ സുരക്ഷാസേന വാഹനങ്ങൾ തടയുന്ന ചിത്രങ്ങളും അവർ പങ്കുവച്ചു. വിഘടനവാദിയായ സെയ്ദ് അലി ഷാ ഗീലാനിയുടെ മരണത്തെതുടർന്ന് പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്ന് ആരോപിച്ച് കുൽഗാമിൽ ഒരു പരിപാടിക്ക് പോകാൻ മെഹ്ബൂബയെ അധികൃതർ അനുവദിച്ചിരുന്നില്ല.