റോം
2023 ഓക്ടോബറില് നടക്കാനിരിക്കുന്ന സുന്നഹദോസില് സ്ത്രീകള്ക്ക് വോട്ട് ചെയ്യാൻ അവകാശം ഉണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ വത്തിക്കാന്. കത്തോലിക്കാ സഭ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ സഭയിലെ ഉന്നതരെ റോമിൽ ഒരുമിച്ച് കൂട്ടുന്ന സുന്നഹദോസ് സമ്മേളനത്തിൽ വോട്ട് ചെയ്യാൻ അവകാശം ആവശ്യപ്പെട്ട് വർഷങ്ങളായി കന്യാസ്ത്രീകള് അടക്കം വനിതാ പ്രവർത്തകര് സമ്മര്ദം ചെലുത്തുന്നുണ്ട്. പുരോഗമനപക്ഷമെന്ന് അവകാശപ്പെടുന്ന കത്തോലിക്കാ സഭയുടെ സുപ്രധാന സമ്മേളനത്തില് 6,41,000 കന്യാസ്ത്രീകളുടെ പ്രതിനിധികളായി പങ്കെടുക്കുവര്ക്കുപോലും വോട്ടവകാശമില്ല.
സഭയുടെ വികേന്ദ്രീകൃത സ്വഭാവവും അതിൽ അൽമായരുടെ പങ്കും എന്ന വിഷയത്തിലാണ് സുന്നഹദോസ്. ഒക്ടോബർ 10ന് സെന്റ് പീറ്റേഴ്സ് ദേവാലയത്തില് മാര്പാപ്പായുടെ കുർബാനയോടെ സുന്നഹദോസിന്റെ മുന്നൊരുക്ക പ്രക്രിയ ആരംഭിക്കും. 2023 ഒക്ടോബറിൽ ബിഷപ്പുമാരുടെ വോട്ടെടുപ്പോടെയാണ് സമ്മേളനം അവസാനിക്കുക. ഇത്_ വിശദീകരിക്കാൻ ചൊവ്വാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ_ചോദ്യത്തോട്_പ്രതികരിക്കാതെ _ബിഷപ്പുമാരുടെ സിനഡിന്റെ സെക്രട്ടറി ജനറൽ കർദിനാൾ മാരിയോ ഗ്രെഷ് ഒഴിഞ്ഞുമാറി.