ഹവാന
ക്യൂബയിൽ രണ്ടുമുതൽ 18 വരെ പ്രായക്കാർക്ക് കോവിഡ് വാക്സിനേഷൻ തുടങ്ങി. 12ന് മുകളിലുള്ളവർക്കാണ് ക്യൂബ വികസിപ്പിച്ച അബ്ദല, സൊബെറാന വാക്സിനുകൾ ആദ്യഘട്ടത്തിൽ നൽകുന്നത്. തുടർന്ന് 12ൽ താഴെ പ്രായമുള്ള കുട്ടികൾക്കും നൽകും. 2020 മാർച്ചിൽ അടച്ച സ്കൂളുകൾ തുറക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാക്സിനേഷൻ. രാജ്യത്ത് പുതിയ അക്കാദമിക വർഷം തിങ്കളാഴ്ച ആരംഭിച്ചു.
ചിലിയിൽ ആറുമുതൽ പ്രായക്കാർക്ക് ചൈനീസ് നിർമിത സിനോവാക് വാക്സിൻ നൽകാൻ അനുമതി. ദേശീയ പൊതുജനാരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടാണ് അനുമതി നൽകിയത്. എന്നുമുതൽ നൽകാമെന്ന് ആരോഗ്യവകുപ്പ് തീരുമാനിക്കും. ചൈനയിൽ മൂന്നുമുതൽ 17 വരെ പ്രായക്കാർക്ക് സിനോവാക്, സിനോഫാം വാക്സിനുകൾ നൽകുന്നുണ്ട്.