ചെന്നൈ > മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസുകളുമായി ഉലകനായകൻ കമൽഹാസൻ. എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് മലയാളത്തിലാണ് കമൽഹാസന്റെ ആശംസ.
Ulaganayagan @ikamalhaasan wishes
Megastar @mammukka‘s 70th Birthday#HappyBirthdayMammukka pic.twitter.com/LyKIYx8Nvk
— KamalHaasan – KamalismForever (@KamalismForever) September 6, 2021
ഈ മുതിർന്ന പൗരന് മറ്റൊരു മുതിർന്ന പൗരൻ എല്ലാ ആശംസകളും നേരുകയാണെന്നും കമൽ വീഡിയോയിൽ പറയുന്നു. എന്റെ പ്രായമുള്ള ആളാണ്, അല്ലെങ്കിൽ എന്നേക്കാൾ പ്രായം കുറവുള്ള ആളാണ് എന്നാണ് കരുതിയത്. ക്ഷമിക്കണം. മമ്മൂട്ടി സാറിന് 70 വയസായി എന്ന് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. വയസ് കൂടുതലെങ്കിലും എനിക്ക് ശേഷമാണ് അദ്ദേഹം സിനിമയിൽ വന്നത്. അതുകൊണ്ട് എന്റെ ജൂനിയർ എന്നു പറയാം. അതുമാത്രമല്ല. കണ്ണാടിയിൽ നോക്കിയാലും എന്നെക്കാൾ ഇളയതാണ് എന്നേ തോന്നുള്ളൂ. എനിക്കും ജനങ്ങൾക്കും. ഈ ഊർജവും ചെറുപ്പവും എന്ന് കാത്തുസൂക്ഷിക്കാൻ കഴിയട്ടെ – കമൽഹാസൻ ട്വിറ്ററിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.